ഏഷ്യാനെറ്റില്‍ രണ്ട് പുതിയ പരമ്പരകള്‍; 'ഗൗരീശങ്കര'വും 'കാതോട് കാതോര'വും വരുന്നു

By Web Team  |  First Published Jun 29, 2023, 12:13 PM IST

ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ


പുതുമയാർന്നതും വ്യത്യസ്തവുമായ കഥയും കഥാസന്ദര്‍ഭങ്ങളുമായി രണ്ട് പുതിയ പരമ്പരകൾ ഏഷ്യാനെറ്റില്‍ സംപ്രേഷണം ആരംഭിക്കുന്നു. ഗൌരീശങ്കരം, കാതോട് കാതോരം എന്നാണ് പുതിയ പരമ്പരകളുടെ പേര്. ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി. 
 
ആദിയുടെയും മീനുവിന്റെയും പ്രണയത്തിൽ ആരംഭിച്ച് വിധിയുടെ വിളയാട്ടം കൊണ്ട് ഒരിക്കലും ആഗ്രഹിക്കാത്ത വിവാഹജീതത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്ന മീനുവിലൂടെ കാതോട് കാതോരത്തിന്റെ കഥ പുരോഗമിക്കുന്നു. 
പ്രതീക്ഷിത വഴിത്തിരിവുകളും കഥാസന്ദര്‍ഭങ്ങളുമായി കാതോട് കാതോരം പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത അനുഭവം നൽകുമെന്ന് അണിയറക്കാര്‍ പറയുന്നു.

കാതോട് കാതോരം  ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്യുന്നു. ഗൗരീശങ്കരം ഏഷ്യാനെറ്റിൽ ജൂലൈ 3 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30 നും സംപ്രേഷണം ചെയ്യുന്നു.

Latest Videos

undefined

ALSO READ : അവര്‍ വീണ്ടും ഹൗസിലേക്ക്; ഫിനാലെ വീക്കില്‍ അടുത്ത സര്‍പ്രൈസുമായി ബിഗ് ബോസ്

WATCH VIDEO : ഞാനും ദേവുവും ഇപ്പോൾ സുഹൃത്തുക്കളാണ്'; ബി​ഗ് ബോസ് താരം വിഷ്ണു ജോഷി അഭിമുഖം

click me!