കമൽ ഹാസന്‍റെ നിർദേശം, തിരുത്തിന് ഷങ്കർ, പക്ഷേ 100 കോടി വേണം; 'ഇന്ത്യൻ 3'ൽ ആ റിസ്‍ക് എടുക്കുമോ നിർമ്മാതാക്കൾ?

By Web Team  |  First Published Nov 13, 2024, 10:14 PM IST

ഇന്ത്യന്‍ 3 ന്‍റെ ചിത്രീകരണം രണ്ടാം ഭാ​ഗത്തിന്‍റെ ചിത്രീകരണത്തിനൊപ്പം തന്നെ പൂര്‍ത്തീകരിച്ചതാണെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍...


വലിയ പ്രീ റിലീസ് ഹൈപ്പോടെയെത്തി ആദ്യദിനം തന്നെ പരാജയമടയുന്ന ചില ചിത്രങ്ങളുണ്ട്. വലിയ ഹിറ്റുകളുടെ സീക്വലുകള്‍ക്കാണ് ആ വിധിയെങ്കില്‍ അതിന്‍റെ അണിയറക്കാരെ അത് കൂടുതല്‍ നിരാശരാക്കാറുണ്ട്. ഷങ്കര്‍- കമല്‍ ഹാസന്‍ ടീമിന്‍റെ ഇന്ത്യന്‍ 2 അത്തരത്തില്‍ ഒരു ചിത്രമായിരുന്നു. 250 കോടി ബജറ്റിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ 3 നെക്കുറിച്ച് ചില പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ 2 ന്‍റെ മോശം പ്രകടനം കാരണം മൂന്നാം ഭാഗം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഷങ്കറിന്‍റെ നിലവിലെ ആലോചന അങ്ങനെയല്ല. രണ്ടാം ഭാ​ഗത്തിലെ പോരായ്മകള്‍ പരിഹരിച്ച് ഇന്ത്യന്‍ 3 തിയറ്റര്‍ റിലീസ് ആയിത്തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനാണ് ഷങ്കര്‍ ആ​ഗ്രഹിക്കുന്നത്. ഇതിനായി കമല്‍ ഹാസന്‍ ചില തിരുത്തലുകള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അധിക രം​ഗങ്ങള്‍ ചിത്രീകരിക്കേണ്ടിവരുമെന്നും എം9 റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

ഇന്ത്യന്‍ 3 ന്‍റെ ചിത്രീകരണം രണ്ടാം ഭാ​ഗത്തിന്‍റെ ചിത്രീകരണത്തിനൊപ്പം തന്നെ പൂര്‍ത്തീകരിച്ചതാണെന്ന് കമല്‍ ഹാസന്‍ പ്രൊമോഷന്‍റെ സമയത്തുതന്നെ അറിയിച്ചിരുന്നതാണ്. എന്നാല്‍ മാറ്റം വരുത്തി ഇറക്കാനായി പുതിയ ഷെഡ്യൂള്‍ ആരംഭിക്കണമെങ്കില്‍ അത് നിര്‍മ്മാതാക്കള്‍ക്ക് അധികബാധ്യതയാണ് നല്‍കുക. മറ്റൊരു 100 കോടി കൂടി ഇതിനായി ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രമുഖി 2, ലാല്‍സലാം, ഇന്ത്യന്‍ 2 എന്നീ ചിത്രങ്ങളിലൂടെ കൈ പൊള്ളിയ ലൈക്ക പ്രൊഡക്ഷന്‍സ് ഇതിന് മുതിരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് തമിഴ് സിനിമാലോകം. അതേസമയം മാറ്റങ്ങളോടെ ചിത്രീകരിച്ച് ചിത്രം തിയറ്ററുകളില്‍ എത്തിച്ചാല്‍ വര്‍ക്ക് ആവും എന്ന അഭിപ്രായമാണ് കമലിന് ഉള്ളതെന്നും അറിയുന്നു. പുതിയ ഷെഡ്യൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചാല്‍ അത് വൈകാതെ തുടങ്ങിയേക്കും. 

ALSO READ : സിനിമാ മോഹിയുടെ കഥയുമായി 'ജവാന്‍ വില്ലാസ്'; ടൈറ്റില്‍ ലോഞ്ച് ഒറ്റപ്പാലത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!