മമിതയുടെ തമിഴ് അരങ്ങേറ്റം, മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍, ഈ വാരം 7 പുതിയ റിലീസുകള്‍

By Web Team  |  First Published Mar 22, 2024, 11:03 AM IST

അഭയകുമാര്‍ സംവിധാനം ചെയ്യുന്ന സീക്രട്ട് ഹോമില്‍ ശിവദ നായര്‍, ചന്ദുനാഥ്, അപര്‍ണ ദാസ് തുടങ്ങിയവര്‍


മലയാള സിനിമ നേട്ടമുണ്ടാക്കിയ വര്‍ഷമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും, അഞ്ചക്കള്ളകൊക്കാന്‍, അബ്രഹാം ഓസ്‍ലര്‍ എന്നിങ്ങനെ വിജയ ചിത്രങ്ങളുടെ നിര. എന്നാല്‍ ഈ വാരം മലയാളത്തില്‍ നിന്ന് വലിയ റിലീസുകളൊന്നുമില്ല. എന്നാല്‍ രണ്ട് ചിത്രങ്ങള്‍ പുതുതായി പ്രദര്‍ശനം ആരംഭിക്കുന്നുണ്ടുതാനും. സീക്രട്ട് ഹോം, എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്നിവയാണ് ഈ വാരം മലയാളത്തിലെ പുതിയ റിലീസുകള്‍.

അഭയകുമാര്‍ സംവിധാനം ചെയ്യുന്ന സീക്രട്ട് ഹോമില്‍ ശിവദ നായര്‍, ചന്ദുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍, മാല പാര്‍വതി, അപ്പുണ്ണി ശശി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷിജു പനവൂര്‍ സംവിധാനം ചെയ്യുന്ന എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന ചിത്രത്തില്‍ അരിസ്റ്റോ സുരേഷും പോളി വല്‍സനും അഭിനയിക്കുന്നു. തമിഴില്‍ നിന്ന് ഈ വാരമെത്തുന്ന ശ്രദ്ധേയ റിലീസ് നികേഷ് ആര്‍ എസ് സംവിധാനം ചെയ്യുന്ന റിബല്‍ ആണ്. ജി വി പ്രകാശ് കുമാര്‍ നായകനാവുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. മമിതയുടെ തമിഴിലെ അരങ്ങേറ്റമാണ് ഇത്. പ്രേമലുവിന്‍റെ വന്‍ വിജയത്തിന് ശേഷം മമിത നായികയാവുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് റിബല്‍.

Latest Videos

ഹിന്ദിയില്‍ നിന്ന് പ്രധാനമായും രണ്ട് ചിത്രങ്ങളാണ് ഈ വാരം. സവര്‍ക്കറുടെ ജീവിതം പറയുന്ന സ്വതന്ത്ര്യ വീര്‍ സവര്‍ക്കറും കോമഡി ഡ്രാമ ചിത്രം മഡ്ഗാവ് എക്സ്പ്രസും. സ്വതന്ത്ര്യ വീര്‍ സവര്‍ക്കറുടെ രചനയും സംവിധാനവും ഒപ്പം നായകനാവുന്നതും രണ്‍ദീപ് ഹൂദയാണ്. നടന്‍ കുണാല്‍ കേമുവാണ് മഡ്ഗാവ് എക്സ്പ്രസ് സംവിധാനം ചെയ്യുന്നത്. രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളും ഈ വാരമുണ്ട്. ഹൊറര്‍ ത്രില്ലര്‍ ചിത്രം ഇമാജിനറിയും അഡ്വഞ്ചര്‍ ഡ്രാമ ചിത്രം ആര്‍തര്‍ ദി കിംഗും. 

ALSO READ : കൈയടികളുമായി കൂടുതല്‍ തിയറ്ററുകളിലേക്ക്; രണ്ടാം വാരം സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ച് 'അഞ്ചക്കള്ളകോക്കാന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!