ഓണം റിലീസുകള്‍ മാത്രമല്ല; തിയറ്ററുകളില്‍ ഈ വാരം 12 സിനിമകള്‍

By Web Team  |  First Published Aug 24, 2023, 4:41 PM IST

രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ആര്‍ഡിഎക്സ് എന്നിവ നാളെ


മലയാള സിനിമയുടെ എക്കാലത്തെയും പ്രധാന സീസണുകളില്‍ ഒന്നാണ് ഓണം. ഇത്തവണ ഓണം ലക്ഷമാക്കി നാല് ചിത്രങ്ങളാണ് മലയാളത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അബിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത, നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സ്, നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സന്ദീപ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത അച്ഛന്‍ ഒരു വാഴ വച്ചു എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസുകള്‍. 

ഇതില്‍ കിംഗ് ഓഫ് കൊത്ത ഇന്ന് തിയറ്ററുകളില്‍ എത്തി. രാമചന്ദ്ര ബോസ് ആന്‍ഡ് കോ, ആര്‍ഡിഎക്സ് എന്നിവ നാളെയാണ് എത്തുക. അച്ഛന്‍ ഒരു വാഴ വച്ചു മറ്റന്നാളും. ഓണം റിലീസുകള്‍ നാലെണ്ണമാണ് ഉള്ളതെങ്കിലും മറുഭാഷകളില്‍ നിന്ന് എട്ട് ചിത്രങ്ങള്‍ കൂടി ഈ വാരം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ബോളിവുഡില്‍ നിന്ന് ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി രാജ് ഷാണ്ഡില്യ സംവിധാനം ചെയ്ത ഡ്രീം ഗേള്‍ 2, നുസ്രത്ത് ബറൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി പ്രണയ് മെഷ്റാം സംവിധാനം ചെയ്ത അകെല്ലി, തമിഴില്‍ നിന്ന് ജി വി പ്രകാശ് കുമാറിനെ നായകനാക്കി വിഗ്നേഷ് കാര്‍ത്തിക് സംവിധാനം ചെയ്ത അടിയേ, തെലുങ്കില്‍ നിന്ന് വരുണ്‍ തേജിനെ നായകനാക്കി പ്രവീണ്‍ സത്താരു സംവിധാനം ചെയ്‍ത ഗാണ്ഡീവധാരി അര്‍ജുന എന്നിവയാണ് മറുഭാഷകളില്‍ നിന്നുള്ള പ്രധാന റിലീസുകള്‍. 

Latest Videos

പ്രധാന റിലീസ് സെന്‍ററുകളില്‍ മറ്റ് ചില ചിത്രങ്ങള്‍ കൂടി ഈ വാരം പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്. മറാഠി ഹിസ്റ്റോറിക്കല്‍ ഡ്രാമ ചിത്രം സുഭേദാര്‍, ഹോളിവുഡില്‍ നിന്ന് ബയോഗ്രഫി സ്പോര്‍ട്സ് ഡ്രാമ ചിത്രം ഗ്രാന്‍ ട്യൂറിസ്മോ, ജാപ്പനീസ് അനിമേറ്റഡ് മിസ്റ്ററി ചിത്രം ഡിറ്റക്റ്റീവ് കോനന്‍: ബ്ലാക്ക് അയണ്‍ സബ്മറൈന്‍, ഫ്രഞ്ച് ചിത്രം റിട്രിബ്യൂഷന്‍ എന്നിവയാണ് അവ.

ALSO READ : 'സിനിമ കാണാതെ നെഗറ്റീവ് റിവ്യൂ ഇടുന്നു'; നടക്കുന്നത് പെയ്‍ഡ് ഡീഗ്രേഡിംഗ് എന്ന് 'കിംഗ് ഓഫ് കൊത്ത' ടീം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!