ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
ചെന്നൈ: കൊവിഡിന് ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില മോശമായ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെയാണെന്നും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നുമാണ് ബുള്ളറ്റിനില്‍ ഉള്ളത്. ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് എസ് പി ബാലസുബ്രഹ്മണ്യം ഉള്ളതെന്നും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
Update from MGM Healthcare on the health of . Says he continues to be on life support in the ICU. He remains stable, the bulletin adds. pic.twitter.com/47mULmGvBb
— Sivapriyan E.T.B | சிவப்பிரியன் ஏ.தி.ப (@sivaetb)
undefined
എസ്‍പിബിയുടെ ആരോഗ്യനില മോശമായതായെന്ന് അറിയിച്ച് ഇന്നലെ വൈകിട്ടാണ് ആശുപത്രി ആദ്യത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്. വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായെന്നും വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണെന്നുമായിരുന്നു ഇന്നലത്തെ റിപ്പോര്‍ട്ടില്‍. ഈ മാസം അഞ്ചിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ എസ് പി ബാലസുബ്രഹ്മണ്യം നേരത്തെ പുറത്തുവിട്ടിരുന്നു. തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്‍റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.