25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടത്. എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായി നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു
കൊച്ചി: നടന്‍ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിർമ്മാതാക്കൾ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം ഷെയ്ൻ നിഗം തള്ളി.
കരാർ ലംഘിച്ച് മുടിമുറിച്ച് ഷെയ്ൻ നിഗം; വിവാദം കനക്കുന്നു..
undefined
അതിനിടെ നടൻ ഷെയിൻ നിഗമിനെതിരായ പരാതികളില്‍ തുടർനടപടികള്‍ ആലോചിക്കുന്നതിനായി നിർമ്മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം കൊച്ചിയില്‍ ആരംഭിച്ചു.
ഷെയിൻ നിഗമിനെതിരായ പരാതി; പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ഇന്ന്
വെയ്ൽ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ പരാതിക്കൊപ്പം ഈ പരാതിയും ഇന്ന് നടക്കുന്ന പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചര്‍ച്ച ചെയ്യും. ഷെയിനിനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.