പുത്തൻ പ്രഖ്യാപനം, മലയാള സിനിമയിൽ പുതിയ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്, ലക്ഷ്യം തൊഴിലാളി ശാക്തീകരണം

By Web TeamFirst Published Sep 16, 2024, 1:22 PM IST
Highlights

സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് കത്തിലെ വാഗ്ദാനം.

തിരുവനന്തപുരം : മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.  

Latest Videos

ഫോൺ ചോ‍ർത്താൻ അനുമതി നൽകിയിട്ടുണ്ടോ? നിയമവിരുദ്ധമായ ഫോൺ ചോർത്തലിൽ അൻവറിനെതിരെ നടപടി വേണമെന്ന് വി മുരളീധരൻ

 മൊഴി വിവരങ്ങൾ പുറത്തുവിട്ട റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി വിവരങ്ങൾ പുറത്തുവിട്ട റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങൾ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്ത വാർത്തക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ കടുത്ത പ്രതിഷേധം. 

മൊഴി നൽകിയവരെ തിരിച്ചറിയുന്ന രീതിയിൽ സൂചനകൾ ഉൾക്കൊള്ളിച്ചുള്ള വാർത്ത,  സ്വകാര്യത ലംഘിക്കുന്നുവെന്നാണ്  മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുള്ളത്. കോടതി ഉത്തരവ് പോലും ലംഘിച്ച് നിരുത്തരവാദപരമായ മാധ്യമവിചാരണയാണ് റിപ്പോർട്ടർ ചാനൽ നടത്തുന്നത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമെന്ന് പ്രതീതി ജനിപ്പിച്ച് അതിജീവിതരെ കടുതത മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഈ റിപ്പോർട്ടിങ്. ഇതിൽ അടിയന്തരമായിൃ ഇടപെടണമെന്നാണ് സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. 

കോടതി നിർദ്ദേശാനുസരണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയതിന് കഴിഞ്ഞ ദിവസമാണ്. സ്വകാര്യമായി സൂക്ഷിക്കേണ്ട മൊഴിവിവരങ്ങൾ അതിന് ശേഷം പുറത്തുവരുന്നത്. റിപ്പോർട്ടിന്റെ പൂർണരൂപം കൈവശമുളളവരുടെ നീക്കങ്ങളെ സംശയിത്തിലാഴ്ത്തുന്നുവെന്നാണ് ആക്ഷേപം. 

 

 

 


 

click me!