20 കോടിയൊന്നും അല്ല, അതുക്കും മേലെ ! നയൻസും വിക്കിയും ഒന്നായ നിമിഷങ്ങള്‍ക്ക് ഇനി 13 ദിവസം മാത്രം

By Web Team  |  First Published Nov 4, 2024, 8:19 PM IST

ഒരു മണിക്കൂറും 21 മിനിറ്റുമാണ് വീഡിയോയുടെ ദൈർഘ്യം.


ഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരമാണ് നയൻതാര. മലയാള സിനിമയിലൂടെയായിരുന്നു നയൻസ് സിനിമയിൽ എത്തിയതെങ്കിലും തമിഴിലിൽ എത്തിയതോടെ കഥ മാറി. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയോടെ ഉയർന്ന് നിൽക്കുന്ന നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി. ഇരുവർക്കും ഇരട്ട കുഞ്ഞുങ്ങളുമുണ്ട്. 

2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. അന്ന് മുതൽ പ്രേക്ഷകർ കാത്തിരുന്നൊരു കാര്യമായിരുന്നു ഇവരുടെ വിവാഹ വീഡിയോ. നെറ്റ്ഫ്ലിക്സിന് ആയിരുന്നു സ്ട്രീമിം​ഗ് അവകാശം വിറ്റുപോയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വീഡിയോ നവംബർ 18ന് സ്ട്രീമിം​ഗ് ആരംഭിക്കും. 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ', എന്നാണ് ഈ ഡോക്യുമെന്ററിയുടെ പേര്. ഒരു മണിക്കൂറും 21 മിനിറ്റുമാണ് ദൈർഘ്യം. ഇതിൽ നയൻതാരയുടെ  കരിയർ യാത്രയും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. 

Latest Videos

ഈ അവസരത്തിൽ കല്യാണ വീഡിയോയ്ക്ക് ആയി നെറ്റ്ഫ്ലിക്സ് നൽകിയ തുക വിവരങ്ങൾ പുറത്തുവരികയാണ്. 25 കോടിയാണ് ഇതിനായി നെറ്റ്ഫ്ലിക്സ് ഇവർക്ക് നൽകിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം. 
വ്യക്തിത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരായ കേസ് റദ്ദാക്കി

2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2021ൽ വിവാഹനിശ്ചയവും റജിസ്ട്രര്‍ വിവാഹവും നടന്നു. പിന്നീട് 2022ലാണ് ഔദ്യോ​ഗികമായി വിവാഹം കഴിഞ്ഞത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇടയ്ക്ക് മക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും നയന്‍സ് ഷെയര്‍ ചെയ്യാറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!