പ്രശസ്ത യൂട്യൂബറുടെ സ്വപ്ന പദ്ധതി സഫലമാക്കാന്‍ നയന്‍താര

By Web Team  |  First Published Sep 24, 2023, 5:01 PM IST

അടുത്തിടെ ഡ്യൂഡ് വിക്കി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് നടി നയന്‍താരയുടെ പുതിയ ചിത്രം ഇദ്ദേഹം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ്. 


ചെന്നൈ: തമിഴിലെ അറിയപ്പെടുന്ന യൂട്യൂബറാണ് ഡ്യൂഡ് വിക്കി. ഗൌരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. ബ്ലാക് ഷീപ്പ് എന്ന പ്രശസ്ത തമിഴ് ഓണ്‍ലൈന്‍ ചാനലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുയും അപ്പോള്‍ തന്നെ ഫേക്ക് ഹിസ്റ്ററി, വിക്കിലീക്സ് തുടങ്ങിയ പരിപാടികളും ഇദ്ദേഹത്തിന്‍റെതായി പുറത്തുവന്നിട്ടുണ്ട്. ഒപ്പം കല്ലൂരി ശാലെ, തിരുവള്ളൂര്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സി എന്നീ വെബ് സീരിസുകളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

അടുത്തിടെ ഡ്യൂഡ് വിക്കി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് നടി നയന്‍താരയുടെ പുതിയ ചിത്രം ഇദ്ദേഹം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ്. മണ്ണാങ്കട്ടി സിന്‍സ് 1960 എന്നാണ് നയന്‍താരയുടെ അടുത്തതായി വരാന്‍ പോകുന്ന ചിത്രം. പേര് ഒരു കോമഡി ചിത്രമാണ് എന്ന് തോന്നിക്കുമെങ്കിലും കോളിവുഡ് വാര്‍ത്തകള്‍ പ്രകാരം ഗൌരവമേറിയ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വിവരം. സാമൂഹ്യ പ്രശ്നങ്ങള്‍ അടക്കം ചിത്രം വിമര്‍ശന വിധേയമാക്കുന്നു എന്നാണ് വിവരം.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Dude Vicky (@dudevicky_dir)

നയന്‍താര മുന്‍പേ കഥ കേട്ട് ഇഷ്ടപ്പെട്ട് ചെയ്യാന്‍ സമ്മതിച്ച ചിത്രമാണ് ഡ്യൂഡ് വിക്കിയുടെ ചിത്രം എന്നാണ് കോളിവുഡിലെ സംസാരം. എന്നാല്‍ ജവാന്‍ അടക്കം വന്‍ ചിത്രങ്ങളുടെ തിരക്കിന് ശേഷം ചെയ്യാം എന്ന രീതിയില്‍ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു. ഇരൈവനാണ് നയന്‍താരയുടെ വരാനിരിക്കുന്ന ചിത്രം. അതേ സമയം  മണ്ണാങ്കട്ടി സിന്‍സ് 1960 ന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്നാണ് വിവരം. 

ആര്‍ഡി രാജശേഖരാണ് ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍. സീൻ റോൾഡൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യോഗി ബാബു, ദേവ ദര്‍ശിനി, ഗൌരി കൃഷ്ണ, നരേന്ദ്ര പ്രശാന്ത് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജി മദന്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. പ്രിന്‍സ് പിക്ചേര്‍സിന്‍റെ ബാനറില്‍ എസ്. ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

'മേപ്പടിയാൻ' സംവിധായകന്‍റെ രണ്ടാം ചിത്രം 'കഥ ഇന്നുവരെ'; ബിജു മേനോന്‍റെ നായികയായി മേതിൽ ദേവിക

രാജ് ബി ഷെട്ടിയുടെ സർപ്രൈസ് തിയേറ്റർ വിസിറ്റ് , സ്നേഹാദരങ്ങളോടെ ടോബിയെ ഏറ്റെടുത്ത് തൃശൂരിലെ പ്രേക്ഷകര്‍

Asianet News Live
 

click me!