ഈ സമയം ലേഡി സൂപ്പര്‍താരത്തിന് ഭയമോ എന്ന് അഭിമുഖം നടത്തിയാള്‍ ചോദിച്ചു. ഇതോടെയാണ് തന്നെ അങ്ങനെ വിളിക്കരുത് എന്ന് നയന്‍താര സ്നേഹ പൂര്‍വ്വം വിലക്കിയത്.
ചെന്നൈ: തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നത് വിലക്കി നയന്‍താര. നയന്‍താരയുടെ പുതിയ ചിത്രം അന്നപൂര്‍ണിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നയന്‍താര തന്നെ ഇത്തരത്തില്‍ അഭിസംബോധന ചെയ്യുന്നത് വിലക്കിയത്. തന്നെ അത്തരത്തില്‍ വിളിക്കുന്നത് ഇഷ്ടപ്പെടാത്തവരും ഏറെയുണ്ടെന്നാണ് നയന്‍താര പറയുന്നത്.
നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ഷോ കാണാറുണ്ടോ എന്നാണ് അഭിമുഖം നടത്തിയാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഫസ്റ്റ് ഷോ കാണാന്‍ പേടിയാണെന്നും. പൊതുവില്‍ നൈറ്റ് ഷോയാണ് കാണാറെന്നും നയന്‍താര പറയുന്നു.ആ സമയം ആകുമ്പോള്‍ എങ്ങനെ ആളുകള്‍ ചിത്രം സ്വീകരിച്ചുവെന്ന് അറിയാന്‍ സാധിക്കും. എന്നാലും ചില പേടികള്‍ റിലീസ് ദിവസം മനസിലുണ്ടാകും എന്നാണ് നയന്‍സ് പറഞ്ഞത്.
ഈ സമയം ലേഡി സൂപ്പര്‍താരത്തിന് ഭയമോ എന്ന് അഭിമുഖം നടത്തിയാള്‍ ചോദിച്ചു. ഇതോടെയാണ് തന്നെ അങ്ങനെ വിളിക്കരുത് എന്ന് നയന്‍താര സ്നേഹ പൂര്‍വ്വം വിലക്കിയത്. അന്നപൂരണി എന്ന ചിത്രത്തില്‍ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വച്ചത് എന്നോട് ചോദിക്കാതെ സംവിധായകനാണ് ഇത്തരം കാര്യങ്ങള്‍ എന്നോട് ചോദിക്കണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊരു സര്‍പ്രൈസാണ് എന്നാണ് സംവിധായകന്‍ പറഞ്ഞത്.
തന്‍റെ കരിയറില്‍ അത്തരത്തില്‍ ഒരു വിളിക്ക് വേണ്ടിയുള്ള വലിയ കഥാപാത്ര തെരഞ്ഞടുപ്പുകള്‍ ഞാന്‍ നടത്തിയിട്ടില്ല. പക്ഷെ ചിലര്‍ അത് വിളിക്കുന്നത് സന്തോഷമാണ്. എന്നാല്‍ പത്തുപേര്‍ അത് വിളിക്കുമ്പോള്‍ 40 പേര്‍ അത് ഇഷ്ടപ്പെടാത്തവരുണ്ടാകും.അവര്‍ അത് കളിയാക്കാനുള്ള കാര്യമായി എടുക്കും - നയന്‍താര പറഞ്ഞു.
അതേ സമയം നയൻതാര നായികയായി എത്തിയ പുതിയ ചിത്രമാണ് അന്നപൂരണി. ഷെഫായിട്ടാണ് നയൻതാര അന്നപൂരണിയില്‍ വേഷമിടുന്നത്. നയൻതാരയുടെ അന്നപൂരണി മികച്ച ഒരു സിനിമയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നയൻതാരയുടെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
നയന്‍ താരയ്ക്ക് പുറമേ ജയ്, സത്യരാജ്, അച്യുത് കുമാർ, കെ എസ് രവികുമാർ, റെഡിൻ കിംഗ്സ്ലി, കുമാരി സച്ചു, രേണുക, കാർത്തിക് കുമാർ, സുരേഷ് ചക്രവര്‍ത്തി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നീലേഷ് കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഫാമിലി കോമഡി ഡ്രാമയാണ് ചിത്രം എന്നാണ് സൂചന. രാജാ റാണിക്ക് ശേഷം ജയ്യും നയൻതാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സംഗീതം: തമൻ എസ്, DOP: സത്യൻ സൂര്യൻ, എഡിറ്റർ: പ്രവീൺ ആന്റണി, കലാസംവിധാനം: ജി ദുരൈരാജ്, കോസ്റ്റ്യൂം ഡിസൈനർമാർ: അനു വർദ്ധൻ, ദിനേഷ് മനോഹരൻ, ജീവ കാരുണ്യ, ശബ്ദം: സുരൻ, അലഗിയ കുന്തൻ, പബ്ലിസിറ്റി ഡിസൈനുകൾ: വെങ്കി, ഫുഡ് സ്റ്റൈലിസ്റ്റ്: ഷെഫ് ആർ.കെ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലിൻഡ അലക്സാണ്ടർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സഞ്ജയ് രാഘവൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
'ബിസിനസിലെ ഏറ്റവും ശക്തയായ വനിത'; നേട്ടത്തിന് ഒറ്റയാള്‍ക്ക് മാത്രം നന്ദി പറഞ്ഞ് നയന്‍താര.!
ജിഗര്‍തണ്ട ഡബിൾ എക്സിനെക്കുറിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് അറിഞ്ഞു; ഉടന്‍ കാണും.!