വില്ലനായി അജ്‍മല്‍, ത്രില്ലര്‍ ചിത്രത്തില്‍ നായിക നയൻതാര, 'നെട്രികണ്‍' ട്രെയിലര്‍

By honey R K  |  First Published Jul 29, 2021, 2:02 PM IST

നയൻതാര നായികയാകുന്ന നെട്രികണ്‍ സിനിമയുടെ ട്രെയിലര്‍.


നയൻതാര നായികയാകുന്ന പുതിയ സിനിമയാണ് നെട്രികണ്‍. മിലിന്ദ് റാവുവാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുന്നു.

Latest Videos

അന്ധയായിട്ടാണ് നയൻതാര ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കുറ്റകൃത്യത്തിന് സാക്ഷിയാകുകയും ചെയ്യുകയാണ് ചിത്രത്തില്‍ നയൻതാര. നയൻതാരയുടെ മികച്ച കഥാപാത്രം തന്നെയാകും ചിത്രത്തിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‍നേശ് ശിവനാണ് നെട്രികണ്‍ നിര്‍മിക്കുന്നത്.  

മലയാളി താരം അജ്‍മല്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

സിനിമ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഓഗസ്റ്റ് 13ന് ആണ് റിലീസ് ചെയ്യുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!