സിനിമയില്‍ എത്തിയപ്പോള്‍ സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ എത്തുന്നത്. അന്നത്തെ സിനിമക്കാര്‍ ഇട്ട പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയിസ് ഇല്ലായിരുന്നു.
കൊച്ചി: അടുത്തിടെ വൈറലായ ഒരു ടിവി പരിപാടി വീഡിയോയും, പിന്നീട് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തതിനാലും സോഷ്യല്‍ മീഡിയയില്‍ വിവിധ അഭിപ്രായങ്ങള്‍ക്ക് ഇടയില്‍പ്പെട്ട പേരാണ് നടി നവ്യ നായരുടെത്. സിനിമ താരങ്ങളുടെ ജാതിവാലുകള്‍ വീണ്ടും ചര്‍ച്ചയാകുന്ന ഈ സമയത്ത് അതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് നവ്യ നായര്‍.
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന 'ജാനകി ജാനേ' എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ മനസ് തുറന്നത്. നവ്യ നായര്‍ എന്ന പേര് താന്‍ സ്വീകരിച്ചതല്ലെന്നും തന്‍റെ ശരിക്കും പേര് ഇപ്പോഴും ധന്യ വീണ എന്നാണെന്നും നവ്യ നായര്‍ പറയുന്നു.
സിനിമയില്‍ എത്തിയപ്പോള്‍ സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ് ഇത്. പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് സിനിമയില്‍ എത്തുന്നത്. അന്നത്തെ സിനിമക്കാര്‍ ഇട്ട പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയിസ് ഇല്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും.
ഇപ്പോള്‍ ടിവി പരിപാടിയിലും മറ്റും എന്നെ കാണുന്ന കുട്ടികള്‍ അടക്കം നവ്യ നായര്‍ എന്നാണ് വിളിക്കുന്നത്. അത് ജാതി മനസിലാക്കിയിട്ടില്ല, പേര് അതായിപോയതുകൊണ്ടാണ്. ഇനി ജാതിവാല്‍ മുറിക്കാം എന്ന് വച്ചാല്‍ എന്‍റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണ്. എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല്‍ ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നതെന്നും, മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യമെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നു.
നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
ശ്യാം പ്രകാശ് ഛായാഗ്രഹണവും , നനഫൽ അബ്ദുള്ള എഡി റ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - ജ്യോതിഷ് മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, കോൺസ്റ്റു ഡിസൈൻ - സമീരാ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമ വർമ്മ. അസ്സോസ്സിയേറ്റ് ഡയറക്ടർ - റെമീസ് ബഷീർ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - അനീഷ് നന്ദിപുരം, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം. എക്സിക്കാട്ടി പ്രൊഡ്യൂസർ - രത്തിനാ എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ. ഷെഗ്നാ . ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കൽപ്പകാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ വഴൂർ ജോസ്.
നേരത്തെ വി കെ പ്രകാശ് സംവിധാനം ചെയ്‍ത 'ഒരുത്തീ' എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരുന്നു.
'പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്യ നായര്‍