നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
നീരജ് മാധവന്റെ സഹോദരൻ നവനീത് മാധവ് ആദ്യമായ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്നിലെ വില്ലൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സഹോദരൻ തന്നെ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ് താനെന്ന് നീരജ് മാധവ് പറയുന്നു. യാത്ര തുടങ്ങിയിട്ടേയുള്ളൂ, എല്ലാവരുടെയും പിന്തുണയും പ്രാര്‍ഥനയും ഒപ്പമുണ്ടാകുമെന്ന് കരുതുന്നു നീരജ് മാധവ് പറയുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു ആക്ഷൻ ചിത്രമായിരിക്കും ഒരുക്കുക. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ നവനീത് മാധവ് നീരജ് മാധവനെ നായകനാക്കി ഒരു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്‍തിട്ടുണ്ട്.