കേട്ടത് ശരിയായിരുന്നില്ല, കാത്തിരിപ്പിന് ഒടുവില്‍ ഒടിടിയിലേക്ക് നസ്‍ലെന്റെ ഐ ആം കാതലനും

By Web Desk  |  First Published Jan 7, 2025, 3:13 PM IST

ഒടുവില്‍ ഐ ആം കാതലന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.


മലയാളത്തിന്റെ നസ്‍ലെൻ നായകനായി വന്ന ചിത്രം ആണ് ഐ ആം കാതലൻ.  പ്രേമലു എന്ന സിനിമ യുവ താരം നസ്‍ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലൻ സിനിമ തിയറ്ററില്‍ ചലനമുണ്ടാക്കിയിട്ടില്ലെങ്കിലും നടൻ നസ്‍ലെന്റെ ആരാധകര്‍ ഒടിടി കാഴ്‍ചയ്‍ക്കായി കാത്തിരിക്കുന്നതാണ്.

ഒടിടിയില്‍ എവിടെയായിരിക്കും ചിത്രം എന്നതില്‍ തീരുമാനം ഉണ്ടായിരിക്കുകയാണ്. മനോരമ മാക്സിലൂടെ ആയിരിക്കും ചിത്രം ഒടിടിയില്‍ എത്തുക. ഒടിടിയില്‍ ജനുവരി 17നാണ് നസ്‍ലെൻ ചിത്രം എത്തുക. ഒടിടിയില്‍ ജനുവരി മൂന്നിന് എത്തുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും വൈകുകയായിരുന്നു.

Latest Videos

ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗിരീഷ് എ ഡിയും നസ്‍ലെനും ഒന്നിക്കുമ്പോള്‍ ഇക്കുറി പ്രണയത്തിനല്ല പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു യൂണീക് കഥയാണ് നസ്‍ലെന്റെ ചിത്രത്തിന്റെ പ്രമേയം. ഹാക്കിംഗാണ് പ്രധാന കഥാ തന്തു.

ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ് ഒന്നാം ദിനം ലഭിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മുന്നേറുമെന്നും ഒടിടിയില്‍ നേട്ടമുണ്ടാക്കാനാകുമെന്നുമാണ് പ്രതീക്ഷ. നസ്‍ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Read More: കാത്തിരിപ്പിനൊടുവില്‍ ജോജു ജോര്‍ജിന്റെ പണി ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!