'മനം കവർന്ന് കാതലൻ'; നസ്‍ലെന്‍- ​ഗിരീഷ് എഡി ചിത്രം മുന്നോട്ട്..

By Web Team  |  First Published Nov 8, 2024, 6:14 PM IST

പ്രേമലുവിന് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായി എത്തിയ ചിത്രം.


ഗിരീഷ് എ ഡി - നസ്‍ലെന്‍ ടീമിന്റെ വിജയ തേരോട്ടം ഹാട്രിക്കും കഴിഞ്ഞു ഐ ആം കാതലനിലൂടെ മുന്നോട്ട് കുതിക്കുകയാണ്. മലയാള സിനിമയുടെ ന്യൂജൻ നായക നിരയിൽ മോസ്റ്റ്‌ വാണ്ടഡ് ആയിട്ടുള്ള നസ്‍ലെന്‍ തന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ് ഐ ആം കാതലനിൽ പുറത്തെടുത്തിരിക്കുന്നത്. ബോയ് നെക്സ്റ്റ് ഡോർ ഇമേജ് സൂക്ഷിക്കുമ്പോൾ തന്നെ പൂർണ്ണമായും ഗിരീഷ് എ ഡിയുടെ ട്രാക്ക് മാറ്റി പിടിച്ച്  മുന്നോട്ടുപോകുന്ന സിനിമയാണ് കൂടിയായിരുന്നു ഇത്. 

ദിലീഷ് പോത്തൻ, അനീഷ്മ, വിനീത് വാസുദേവൻ, ലിജോ മോൾ, വിനീത് വിശ്വം തുടങ്ങി എല്ലാവരും  മികച്ച പെർഫോമൻസ് ആണ് കാഴ്ചവച്ചത്. മലയാള സിനിമ ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത തരത്തിലാണ് ഹാക്കിംഗ് ത്രില്ലർ  എന്നോ ഡിജിറ്റൽ യുദ്ധം ഒക്കെ വിളിക്കാവുന്ന നിലയിലേക്ക് സിനിമയെ മാറ്റിയെടുത്തിട്ടുള്ളത്. പ്രേക്ഷകരെ  എന്റർടൈൻ ചെയ്യിച്ച് നിലനിർത്താൻ അസാധ്യ ശേഷിയുള്ള ടീം ഇത്തവണയും ഈ രണ്ടു മണിക്കൂർ ചലച്ചിത്രത്തെ ഒരുക്കി വെച്ചിരിക്കുന്നു. തീയറ്ററും കാണുന്നവരുടെ മനസ്സും നിറയുന്ന കാഴ്ചയാണ് കേരളത്തിലുടനീളം റിപ്പോർട്ട്‌ ചെയ്യുന്നത്.

Latest Videos

പ്രേമലുവിന് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായി എത്തിയ ചിത്രമാണ് ഐ ആം കാതലന്‍. കേരളത്തിലെ 208 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഡോ. പോൾസ് എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിത്. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു കേരളത്തിലെ വിതരണം. 

ടാക്സി ഡ്രൈവറായി മോഹൻലാൽ; 'എൽ 360'ന് പേരായി, ഇനി റിലീസിനായുള്ള കാത്തിരിപ്പ്

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ  ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം,  എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധനാണ്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സംഗീതം സിദ്ധാർത്ഥ പ്രദീപ്. കലാസംവിധാനം വിവേക് കളത്തിൽ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് സിനൂപ് രാജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ, പിആർഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!