
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമാസ്വാദകർക്ക് മുന്നിലെത്തിയ നടനാണ് നസ്ലെൻ. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ കരിയർ മാറിമറിഞ്ഞ താരം ഇന്ന് മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള മുൻനിര താര സിനിമകൾക്കൊപ്പം മത്സരിക്കുന്ന കാഴ്ചയാണ് ബോക്സ് ഓഫീസിൽ കാണുന്നത്. വിഷു റിലീസായി ആലപ്പുഴ ജിംഖാന എന്ന ചിത്രമാണ് നസ്ലെന്റേതായി തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വർഷത്തെ വിഷു വിന്നറെന്നാണ് ട്രാക്കർന്മാർ പറയുന്നത്.
ആലപ്പുഴ ജിംഖാന റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുന്ന സാഹചര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിലെ ബുക്കിംഗ് കണക്കുകൾ പുറത്തുവരികയാണ്. ബുക്ക് മൈ ഷോയിലെ കണക്കാണിത്. ഇത് പ്രകാരം ലിസ്റ്റിൽ ഒന്നാമതുള്ളത് ആലപ്പുഴ ജിംഖാനയാണ്. അജിത് കുമാർ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ രണ്ടാമതാക്കിയാണ് നസ്ലെൻ പടത്തിന്റെ ഈ തേരോട്ടം.
'എമ്പുരാന് 250 ആണോ 100 കോടിയാണോന്ന് അറിയില്ല'; നിർമാതാവിന് എത്ര കിട്ടും ? തിയറ്ററുടമ സുരേഷ് ഷേണായ്
എട്ട് ചിത്രങ്ങളടങ്ങിയ ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് മമ്മൂട്ടിയുടെ ബസൂക്ക. എട്ടാം സ്ഥാനത്ത് റിലീസ് ചെയ്ത് 21 ദിവസം പിന്നിട്ട എമ്പുരാനും. എട്ടായിരം ടിക്കറ്റുകളാണ് ബസൂക്കയുടേതായി കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ വിറ്റു പോയിരിക്കുന്നത്. നാലാം സ്ഥാനത്ത് വിജയ് ചിത്രം സച്ചിനാണ്. നാളെയാണ് ചിത്രത്തിന്റെ റി റിലീസ്.
24 മണിക്കൂറിലെ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് കണക്ക്
ആലപ്പുഴ ജിംഖാന - 79K(7 ദിവസം)
ഗുഡ് ബാഡ് അഗ്ലി - 67K(7 ദിവസം)
ജാട്ട്- 55K(7 ദിവസം)
സച്ചിൻ - 26K(റി റിലീസ്)
മരണമാസ് - 20K(7 ദിവസം)
കേരസറി ചാപ്റ്റർ 2 - 12K(അഡ്വാൻസ് ബുക്കിംഗ്)
ബസൂക്ക - 8K(7 ദിവസം)
എമ്പുരാൻ - 5K(21 ദിവസം)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ