നാനി നായകനായ ചിത്രം 'ദസറ'യ്‍ക്ക് മികച്ച അഭിപ്രായം, അഭിമാനമെന്ന് നിവേദ

By Web Team  |  First Published Mar 30, 2023, 5:10 PM IST

നാനിയെ ഓര്‍ത്ത് താൻ അഭിമാനിക്കുന്നുവെന്ന് നടി നിവേദ.


നാനി നായകനായ ചിത്രം 'ദസറ' തിയറ്ററുകളില്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷാണ് നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി നിവേദയും ചിത്രത്തെയും നാനിയെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

നാനിയുടെ ഒരു ഫോട്ടോ പങ്കുവെച്ചാണ് നിവേദ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ആ ഊര്‍ജത്തിന് ഒരിക്കലും കുറവുണ്ടാകില്ല. നിങ്ങള്‍ കേള്‍ക്കുന്നത് എല്ലാം, നിങ്ങള്‍ വായിക്കുന്ന ഓരോ വരിയും 'ധരണി'യെ കുറിച്ചുള്ളതാണ്. 'ധരണി' എന്ന കഥാപാത്രത്തെ 'ദസറ'യെന്ന ചിത്രത്തില്‍ അവതരിപ്പിച്ച നാനിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തെ തന്നെ പുതുക്കിയെന്നും നിവേദ തോമസ് എഴുതുന്നു.


Even after so many releases,that nervous energy & this smile never gets old! All that you’re hearing, every line you’re reading that’s written about Dharani,you absolutely deserve!

You have reinvented your best Naniii.
Proud of you. So proud! So proud :) ♥️ pic.twitter.com/Hwrl2mth3C

— Nivetha Thomas (@i_nivethathomas)

Latest Videos

കേരളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയറ്ററുകളിലെത്തിച്ചത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന 'ധരണി' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് 'ദസറ'യുടെ കഥ വികസിക്കുന്നത്. 65 കോടി ബജറ്റിലാണ് ചിത്രം. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യെന്ന കഥാപാത്രമായിട്ടാണ് വേഷമിടുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും 'ദസറ'യില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്. കീര്‍ത്തി സുരേഷിന്റെ ഒരു മികച്ച കഥാപാത്രമായിരിക്കും 'ദസറ'യിലേതെന്ന് നാനി പറഞ്ഞിരുന്നു. മനോഹരമായ പ്രകടനമാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെണ്ണേല'യായി കാഴ്‍ചവെച്ചിരിക്കുന്നതെന്ന് നാനി പറഞ്ഞിരുന്നു. കീര്‍ത്തിക്ക് പകരം ഒരാളെ കണ്ടെത്താൻ ആകില്ലെന്നും നാനി പറഞ്ഞു. തമിഴിലും തെലുങ്കിലും നിരവധി ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 'ദസറ' മറ്റൊരു പൊൻതൂവല്‍ ആകുമെന്നും നാനി പറഞ്ഞിരുന്നു. എന്തായാലും കീര്‍ത്തി ചിത്രം വൻ ഹിറ്റാകുമെന്നാണ് സൂചനകളും.

Read More: പ്രഭാസിന്റെ 'ആദിപുരുഷി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്, റിലീസിനായി കാത്തിരിപ്പ്

tags
click me!