ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം

By Web Team  |  First Published Oct 14, 2024, 9:52 AM IST

ഫഹദായിരുന്നില്ല, ആ കഥാപാത്രമാകേണ്ടിയിരുന്നത് വമ്പൻ താരം, വേട്ടയ്യൻ നടൻ നിരസിച്ചതിന് പിന്നില്‍.


തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. മലയാളത്തിന്റെ ഫഹദും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി ഉണ്ടായിരുന്നു. എന്നാല്‍ ആ കഥാപാത്രമാകാൻ മറ്റൊരു താരത്തെയും പരിഗണിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ഹിറ്റ് താരമായ നാനിയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വൻ ഹിറ്റിലേക്ക് കുതിക്കുകയുമാണ് വേട്ടയ്യൻ. സംവിധാനം ടി ജെ ജ്ഞാനവേലാണ്. സ്റ്റൈല്‍ മന്നൻ ഷോയാണ് വേട്ടയ്യൻ

സ്വാഭാവിക പ്രകടനത്താല്‍ സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് തെലുങ്കിന്റെ നാനിയും. രജനികാന്ത് നിറഞ്ഞാടിയ വേട്ടയ്യൻ സിനിമയിലേക്ക് ആദ്യം നാനിയും പരിഗണിച്ചിരുന്നുവെന്നാണ് സൂചനകള്‍. എന്നാല്‍ രജനികാന്തിനൊഴികെ വേട്ടയ്യനില്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് വേണ്ട പരിഗണനയിലില്ലാത്തതിനാല്‍ നാനി ആ സിനിമ നിരസിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിലേക്കാണ് നാനിയെ ആദ്യം പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രജനികാന്തിന്റെ വേട്ടയ്യനിലെ വില്ലൻ കഥാപാത്രമാകാനാണ് നാനിയെ ക്ഷണിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യങ്ങളില്‍ ഔദ്യോഗികമായി ആരും പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല ഫഹദ് തന്റെ കഥാപാത്രത്തെ ചിത്രത്തില്‍ മികച്ചതാക്കിയിരുന്നു എന്നതും പ്രധാനപ്പെട്ട സംഗതിയാണ്.

Latest Videos

രജനികാന്ത് ആരാധകര്‍ വേട്ടയ്യൻ സ്വീകരിച്ചിരിക്കുകയാണ്. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് വേട്ടയ്യൻ എന്ന സിനിമയില്‍ നിറഞ്ഞാടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റൈലിഷ് മാനറിസങ്ങള്‍ തന്റെ പുതിയ ചിത്രത്തിലും രജനികാന്ത് വിജയിപ്പിച്ചെടുക്കുന്നു എന്നാണ് അഭിപ്രായങ്ങള്‍. പ്രായമെത്രയായാലും രജനികാന്തെന്ന താരത്തിന്റെ കരിസ്‍മ സിനിമയില്‍ ഒട്ടും കുറയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് വേട്ടയ്യനും. പ്രകടനത്തികവാലും രജനികാന്ത് വേട്ടയ്യനില്‍ വിസ്‍മയിപ്പിക്കുന്നുവെന്നതും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറുന്നുവെന്നാണ് അഭിപ്രായങ്ങള്‍.

Read More: തിയറ്ററിൽ കൂപ്പുകുത്തി, ചിത്രം ഇനി ഒടിടിയില്‍, ഞെട്ടിക്കാൻ ആസിഫ് അലിയുടെ ആ കഥാപാത്രം, അഭിപ്രായം മാറും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!