ജയിലര്‍ 2 മോഹന്‍ലാലും ശിവരാജ് കുമാറും സൈഡാകുമോ?; വരുന്നത് മറ്റൊരു മാസ് അവതാരം !

By Web Team  |  First Published Jun 5, 2024, 6:47 PM IST

ജയിലറിലെ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ബോക്സോഫീസില്‍ 600 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍


ചെന്നൈ: തമിഴ് സിനിമയിലെ കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍.  പേട്ടയ്ക്ക് ശേഷം പുതുതലമുറ പ്രേക്ഷകര്‍ക്കും രുചിക്കുന്ന തരത്തില്‍ രജനികാന്തിന്‍റെ താരമൂല്യത്തെ ഉപയോ​ഗപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍ തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ബോക്സോഫീസില്‍ 600 കോടിയിലേറെ നേടിയെന്നാണ് കണക്കുകള്‍

പ്രതിനായകനായി എത്തിയ മലയാളി താരം വിനായകനും വലിയ കൈയടി ലഭിച്ചു. ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ആ സമയം മുതല്‍ എത്തുന്നുണ്ട്. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രോജക്റ്റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലര്‍ 2, ഹുക്കും എന്നിവയാണ് ആ പേരുകള്‍. 

Latest Videos

ഇപ്പോള്‍ ഏറ്റവും പുതിയ വിവര പ്രകാരം ചിത്രത്തില്‍ ഒരു മാസ് താരത്തെയും നെല്‍സണ്‍ അണിനിരത്തും എന്നാണ് വിവരം. തെലുങ്കിലെ സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെയാണ് നെല്‍സണ്‍ ചിത്രത്തില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രണ്ടാം ഭാ​ഗത്തില്‍ മോഹന്‍ലാലിന്‍റെയും ശിവ രാജ്‍കുമാറിന്‍റെയും അടക്കമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവുമോ എന്ന് അറിവായിട്ടില്ല. 

അതേ സമയം ജയിലര്‍ 2ന് വേണ്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് രജനികാന്തിന്‍റെയും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്‍റെയും പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും പ്രീ പ്രൊഡക്ഷന്‍ ജൂണില്‍ ആരംഭിച്ചേക്കുമെന്നും പ്രസ്തുത റിപ്പോട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിക്ക് ശേഷമാവും ജയിലര്‍ 2 ആരംഭിക്കുക. ലോകേഷ് ചിത്രം എന്ന് പൂര്‍ത്തിയാവും എന്നതിനെ ആശ്രയിച്ചാവും ഇതിന്‍റെ തുടക്കം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് വിവരം. 

ഇത് ഫഹദിന്‍റെ സീന്‍ അല്ലെ; ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യറിന്‍റെ കല്ല്യാണ സീന്‍ വൈറല്‍.!

'കൽക്കി 2898 എഡി' വരുന്നത് ബ്രഹ്മാണ്ഡ സംഭവം: വന്‍ അപ്ഡേറ്റ് പ്രഖ്യാപിച്ചു

click me!