'നാൽപതുകളിലെ പ്രണയം' സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു

ഗിരീഷ് നാരായൺ ആണ് ചിത്രത്തിന്‍റെ സംഗീതം

nalpathukalile pranayam movie audio launch tovino thomas vn sasavan saji cheriyan

രമേശ്‌ എസ് മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാൽപ്പതുകളിലെ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ കവറിന്റെ പ്രകാശനം സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. എംഎൽഎമാരായ യു പ്രതിഭ, ദലിമ ജോർജ്, സംവിധായകൻ രമേശ്‌ എസ് മകയിരം, നടിമാരായ ആശ വാസുദേവൻ നായർ, മഴ രമേശ്‌, ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രമേശ്‌ എസ് മകയിരം, ആശ വാസുദേവൻ നായർ എന്നിവർ എഴുതിയ വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം പകർന്ന ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഷഹബാസ് അമൻ, നിത്യ മാമ്മന്‍, ഗിരീഷ് നാരായണൻ, കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ്‌, ശ്രേയ അന്ന ജോസഫ് എന്നിവരാണ്  ഗായകർ. നടനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രമേശ് എസ് മകയിരം ഒരുക്കുന്ന നാൽപ്പതുകളിലെ പ്രണയം എന്ന ചിത്രത്തിൽ ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെർലിൻ റീന, ക്ഷമ കൃഷ്ണ, ഗിരിധർ കൃഷ്‌ണ, ധന്യ സി മേനോൻ, മഴ രമേശ്, പാർഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

Latest Videos

മഴ ഫിലിംസ്, ആർ ജെ എസ് ക്രിയേഷൻസ്, ജാർ ഫാക്ട‌റി എന്നീ ബാനറുകളില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയൻദാസ് നിർവ്വഹിക്കുന്നു. എഡിറ്റർ ലിനോയ് വർഗീസ് പാറിടയിൽ, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്, ആർട്ട് ശ്രുതി ഇ വി, മേക്കപ്പ് ബിനു സത്യൻ, നവാസ്, അസോസിയേറ്റ് ഡയറക്ടർ ഷാജി ജോൺ, അവിനെഷ്, ജോസ്, ഡിസൈൻ ആർക്കെ. തിരുവനന്തപുരം, വാഗമൺ, ചെങ്ങന്നൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ നാൽപ്പതുകളിലെ പ്രണയം ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'എനിക്ക് പ്രോഗ്രാം കിട്ടുന്നതിനേക്കാൾ സന്തോഷം എൻ്റെ വിദ്യാർഥികൾക്ക് കിട്ടുന്നത്'; മനസ് നിറഞ്ഞ് സൗഭാഗ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!