ട്രെന്‍റിംഗായി തെലുങ്ക് താരം നാഗാർജുന കാരണമായത് 'കുബേര' ലുക്ക്

By Web Team  |  First Published May 3, 2024, 3:56 PM IST

ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീപ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. 
 


ഹൈദരാബാദ്: ട്രെന്‍റിംഗായി തെലുങ്ക് താരം നാഗാർജുന കാരണമായത് കുബേര എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ്. വ്യാഴാഴ്ചയാണ് കുബേരയിലെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇത് വൈറലാകുകയായിരുന്നു. കുബേര ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ധനുഷാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ പഴയ നാഗാർജുന തിരിച്ചുവന്നു എന്നാണ് പല ആരാധകരും കമന്‍റ് ചെയ്യുന്നത്. നാഗര്‍ജുനയുടെ പഴയ ചിത്രങ്ങളുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. വലിയൊരു നോട്ട് കെട്ട് മലയ്ക്ക് മുന്നില്‍ മഴയത്ത് കുടയും പിടിച്ച് നില്‍ക്കുന്ന രീതിയിലാണ് നാഗാർജുന കുബേര ഫസ്റ്റ്ലുക്കില്‍ കാണപ്പെടുന്നത്. 

Latest Videos

ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീപ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. ഈ കഴിഞ്ഞ മാര്‍ച്ചില്‍ ധനുഷിന്‍റെ ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഒരു പാവപ്പെട്ടവനായാണ് ധനുഷിനെ കാണിച്ചിരിക്കുന്നത്. പുതിയ നാഗാര്‍ജുനയുടെ അപ്ഡേറ്റ് വന്നതോടെ ചിത്രം ഒരു ത്രില്ലറാണ് എന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കൂർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിക്കുന്നത്. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന കുബേര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം ചിത്രീകരിക്കുകയാണ്. 

അടുത്തകാലത്ത് വലിയ വിജയങ്ങളൊന്നും സ്വന്തമായി ഇല്ലാത്ത താരമാണ് നാഗാർജുന. എന്നാല്‍ പതിവ് നായക വേഷങ്ങളില്‍ നിന്നും മാറ്റിപ്പിടിച്ച് ബ്രഹ്മാസ്ത്രയില്‍ അടക്കം ഇദ്ദേഹം ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ധനുഷ് ചിത്രത്തിലും നാഗാർജുന എത്തുന്നത്. 

രാജമൗലി മഹേഷ് ബാബു ചിത്രം: വന്‍ അപ്ഡേറ്റ് പുറത്തുവന്നു

'ദി പ്രീസ്റ്റ്'ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം നിര്‍മ്മാണം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്
 

click me!