എൻ എൻ പിള്ളയുടെ ജീവചരിത്ര സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയരാഘവൻ

By Web Team  |  First Published Mar 19, 2023, 10:25 AM IST

നിവിൻ പോളിയായിരുന്നു ചിത്രത്തില്‍ നായകനായി അന്ന് പ്രഖ്യാപിച്ചിരുന്നത്.


നാടകാചാര്യൻ എൻ എൻ പിള്ളയുടെ ജീവിത കഥ സിനിമയാക്കുന്നുവെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചരുന്നു. നിവിൻ പോളി നായകനാകും എന്നുമായിരുന്നു റിപ്പോര്‍ട്ട് വന്നത്. രാജീവ് രവിയായിരിക്കും സംവിധായകനെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2017ല്‍ പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് എൻ എൻ പിള്ളയുടെ മകനും നടനുമായ വിജയരാഘവൻ.

ഇത് വലിയൊരു പ്രൊജക്റ്റ് ആയതിനാല്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടിവരും. അവര്‍ക്ക് ഇന്ത്യൻ നാഷണല്‍ ആര്‍മിയിലെ അദ്ദേഹത്തിന്റെ ജീവിതം കാണിക്കേണ്ടി വരും. ലോക മഹായുദ്ധങ്ങള്‍ കവര്‍ ചെയ്യണം.  ചെലവേറിയ പ്രൊജക്റ്റാണ്. അതുകൊണ്ടാണ് കാലതാമസം. ഇപ്പോഴും പ്രൊജക്റ്റ് സജീവമാണ്. പക്ഷേ കാര്യങ്ങള്‍ പ്രാംരംഭ ഘട്ടത്തിലാണ്. വളരെ പെട്ടെന്നു തന്നെ കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നായും വിജയരാഘവൻ പറഞ്ഞതായി സിനിമാ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Videos

എൻ എൻ പിള്ളയുടെ ആത്മകഥയായ ഞാൻ ആസ്‍പദമാക്കിയായിരിക്കും പ്രൊജക്റ്റ് എന്നായിരുന്നു വാര്‍ത്ത. ഗോപൻ ചിദംബരമായിരിക്കും തിരക്കഥ എഴുതുക. മധു നീലകണ്ഠൻ ഛായാഗ്രാഹണം നിര്‍വഹിക്കും.  ഇ4  എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്.

വിജയരാഘവൻ പ്രധാന കഥാപാത്രമായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'പൂക്കാലം'. ഗണേഷ് രാജാണ് ചിത്രത്തിന്റെ സംവിധാനം. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം. ജോണി ആന്റണി, അരുൺ കുര്യൻ, അനു ആന്റണി, റോഷൻ മാത്യു, അബു സലീം, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്,സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്‍തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്‍ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നുണ്ട്.

Read More: വിജയ് ദേവെരകൊണ്ടയുടെ 'ലൈഗര്‍' ഏഷ്യാനെറ്റില്‍, ടെലിവിഷൻ പ്രീമിയര്‍ പ്രഖ്യാപിച്ചു

click me!