മൂന്നാം വാരത്തിലും മികച്ച പ്രേക്ഷക പ്രതികരണം നേടി 'മുറ'

By Web Team  |  First Published Nov 21, 2024, 12:39 PM IST

'കപ്പേള'യ്ക്ക് ശേഷം മുസ്‍തഫ സംവിധാനം ചെയ്‍ത ചിത്രം


മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് മുറ. മുസ്തഫ സംവിധാനം ചെയ്ത മുറയില്‍ ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരോടൊപ്പം 150 ല്‍ പരം പുതുമുഖങ്ങളും ഒരുമിക്കുന്നു. ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളും കേരളത്തിനകത്തും പുറത്തുമുള്ള നിരൂപക പ്രശംസയും കരസ്ഥമാക്കിയ ചിത്രത്തിന് മൂന്നാം വാരത്തിലും ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുൾ ഷോകളാണ് ലഭിക്കുന്നത്. ഉപ്പും മുളകും പരമ്പരയ്ക്ക് രചന നിർവഹിക്കുന്ന സുരേഷ് ബാബു ആണ് മുറയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുറയുടെ നിർമ്മാണം റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Latest Videos

ALSO READ : അശോക് സെല്‍വന്‍ നായകന്‍; 'എമക്ക് തൊഴില്‍ റൊമാന്‍സ്' സ്‍നീക്ക് പീക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!