ഹൗസ്ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി 'മുറ' പ്രേക്ഷകരുടെ കൈയടി നേടുന്നു

By Web Team  |  First Published Nov 11, 2024, 7:31 AM IST

കേരളത്തിലെ തിയേറ്ററുകളിൽ മുസ്തഫ സംവിധാനം ചെയ്ത 'മുറ' മികച്ച പ്രതികരണം നേടുന്നു. 


കൊച്ചി: കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുസ്തഫ സംവിധാനം ചെയ്ത ചിത്രം മുറ തിയേറ്ററിൽ മുന്നേറുകയാണ്. മൂന്നാം ദിനവും ഗംഭീര പ്രതികരണമാണ് മുറക്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രതിഭകളുടെ മികവുറ്റ പ്രകടനവും ഗംഭീര ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ആക്ഷൻ ഡ്രാമാ ചിത്രം മുറ യിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഹ്രിദ്ധു ഹാറൂൺ, സുരാജ് വെഞ്ഞാറമൂട്, മാല പാർവതി എന്നിവരാണ്. സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടനായ ഹ്രിദ്ധു ഹാറൂൺ മുറയിൽ ഗംഭീര അഭിനയ പ്രകടനം ആണ് നടത്തിയത്. സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുന്നു.

Latest Videos

കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കപ്പേള സംവിധാനം ചെയ്ത മുഹമ്മദ് മുസ്തഫ ഒരുക്കിയ മുറക്ക് ദേശീയ തലത്തിലുള്ള നിരൂപകർ പോലും ഗംഭീര അഭിപ്രായമാണ് നൽകുന്നത്. പ്രമുഖ നിരൂപകരയ ശ്രീധർപിള്ളൈ, രമേശ് ബാല, ഹരിചരൺ, തുടങ്ങിയ നിരവധി പേർ മുറയെ പ്രശംസിച്ച് രം​ഗത്ത് എത്തുന്നുണ്ട്.

മുറയുടെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

നിരൂപക പ്രശംസകൾ വാനോളം; പ്രേക്ഷക സ്വീകാര്യത നേടി 'മുറ' തിയറ്ററുകളിൽ

ആക്ഷൻ, ഇമോഷൻ, റിവഞ്ച്- ചടുലതയോടെ ഒരു 'മുറ'- റിവ്യു

tags
click me!