ബിഗ്ബോസ് ഹിന്ദി സീസണ്‍ 17 വിജയിയെ പ്രഖ്യാപിച്ചു; ലഭിക്കുന്ന സമ്മാനം ഞെട്ടിക്കുന്നത്.!

By Web Team  |  First Published Jan 29, 2024, 7:40 AM IST

ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണും ആർ മാധവനും വിശിഷ്ടാതിഥികളായി പങ്കെടുത്ത ഫൈനലിൽ തത്സമയ വോട്ടിംഗിലൂടെ നടൻ അഭിഷേക് കുമാറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുനവർ വിജയം നേടിയത്. 


മുംബൈ: ബിഗ് ബോസ് ഹിന്ദി സീസൺ 17 ല്‍ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി വിജയിച്ചു. ഞായറാഴ്ച നടന്ന ഗ്രാന്‍റ് ഫിനാലെയിലാണ് ഷോ അവതാരകനും ബോളിവുഡ് സൂപ്പര്‍താരവുമായ സൽമാൻ ഖാൻ 32 കാരനായ ഫാറൂഖിയെ വിജയിയായി പ്രഖ്യാപിച്ചത്. 

50 ലക്ഷം രൂപയും കാറുമാണ് ഹിന്ദി ബിഗ്ബോസ് സീസണ്‍ 17 വിജയിക്ക് സമ്മാനം. ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണും ആർ മാധവനും വിശിഷ്ടാതിഥികളായി പങ്കെടുത്ത ഫൈനലിൽ തത്സമയ വോട്ടിംഗിലൂടെ നടൻ അഭിഷേക് കുമാറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുനവർ വിജയം നേടിയത്. 

Latest Videos

തന്‍റെ ഓഫീഷ്യല്‍ എക്സ് അക്കൌണ്ടില്‍ സല്‍മാന്‍ ഖാനൊപ്പം ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം മുനവർ ഫാറൂഖി പങ്കുവച്ചിട്ടുണ്ട്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയും  മുനവർ ഫാറൂഖി  ഈ പോസ്റ്റില്‍ രേഖപ്പെടുത്തുന്നു. 

നടൻമാരായ മന്നാര ചോപ്ര, അങ്കിത ലോഖണ്ഡേ, യൂട്യൂബർ അരുൺ ശ്രീകാന്ത് മഹാഷെട്ടി എന്നിവരാണ് ബിഗ് ബോസ് സീസണ്‍ 17  ട്രോഫിക്കായി വിജയിച്ച മുനവർ ഫാറൂഖിക്കും, അഭിഷേക് കുമാറിനും പുറമേ ഫൈനലില്‍ മത്സരിച്ച മറ്റ് മത്സരാർത്ഥികൾ.

2022-ൽ നടി കങ്കണ റണാവത്ത് അവതാരകയായ "ലോക്ക് അപ്പ്" എന്ന റിയാലിറ്റി ടിവി ഷോയുടെ സീസൺ ഒന്നിൽ   മുനവർ  ഫാറൂഖി വിജയി ആയിരുന്നു. 

വിക്കി ജെയിൻ, ആയിഷ ഖാൻ, അനുരാഗ് ദോഭാൽ, ഐശ്വര്യ ശർമ്മ, നീൽ ഭട്ട്, ഇഷ മാളവ്യ, ജിഗ്ന വോറ, ഫിറോസ ഖാൻ, റിങ്കു ധവാൻ എന്നിവരുൾപ്പെടെ 17 മത്സരാർത്ഥികളുമായി "ബിഗ് ബോസ്" സീസൺ 17 കഴിഞ്ഞ വര്‍ഷം ഒക്ടോബർ 15നായിരുന്നു ആരംഭിച്ചത്. സീസണ്‍ 18 ഉണ്ടായിരിക്കും എന്ന സൂചന നല്‍കിയാണ് ഫിനാലെ അവസാനിച്ചത്. 

'വിവാഹം കഴിക്കുന്നെങ്കില്‍ അങ്ങനെ ഒരാളെ മാത്രം'; 'വാലിബനി'ലെ മാതംഗി പറയുന്നു

ലിജോ പറയുന്ന 'നാടോടിക്കഥ': വാലിബനായി മോഹന്‍ലാലിന്‍റെ വേഷപ്പകര്‍ച്ച: മലൈക്കോട്ടൈ വാലിബന്‍ റീവ്യൂ

 

click me!