'ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റ്, ഇങ്ങനെ പറയുന്ന മനുഷ്യനെ കേൾക്കില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിച്ചു'

By Web TeamFirst Published Dec 7, 2023, 8:33 AM IST
Highlights

അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്നും പി കെ നവാസ്

ഴിഞ്ഞ ദിവസം ആണ് സംവിധായകൻ ജിയോ ബേബി കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ രം​ഗത്ത് എത്തിയത്. തന്നെ ക്ഷണിച്ച ഒരു പരിപാടി മുന്നറിയിപ്പും നൽകാതെ റദ്ദാക്കിയെന്നും തന്റെ ധാർമിക മൂല്യങ്ങളാണ് പ്രശ്നമെന്ന് കോളേജ് യൂണിയൻ പറഞ്ഞെന്നും ജിയോ ബേബി പറഞ്ഞിരുന്നു. വിഷയം ചർച്ചയായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. 

ജിയോ ബേബിക്ക് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് നവാസ് പറഞ്ഞു. ഒപ്പം കോളേജ് യൂണിയൻ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും നവാസ് വ്യക്തമാക്കി. 

Latest Videos

പി കെ നവാസിന്റെ വാക്കുകൾ ഇങ്ങനെ

"ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്"
"വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്"
"കുടുംബം ഒരു മോശം സ്ഥലമാണ്"
"എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്"
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്) 
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല. 

'ലൂസിഫറി'ന്റെ തിയറ്റർ എക്സ്പീരിയൻസ് പോലെയാണ് മമ്മൂട്ടി സാറിന്റെ ആ ചിത്രം; നാനി

അതേസമയം, പരിപാടി റദ്ദാക്കിയതിനെ കുറിച്ചുള്ള തന്‍റെ ചോദ്യങ്ങള്‍ക്ക് ഫറൂഖ് കോളേജ് മാനേജ്മെന്‍റ് മറുപടി നല്‍കിയിട്ടില്ലെന്ന് ജിയോ ഇന്നലെ പറഞ്ഞിരുന്നു. വിഷയത്തില്‍ താന്‍ അപമാനിതന്‍ ആണെന്നും നിമയനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ് ഐ രംഗത്ത് എത്തി. ഇതുമായി ബന്ധപ്പെട്ട് കോളേജിന് മുന്നില്‍ എസ്എഫ്ഐ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!