ഇന്ദ്രജിത്തിനൊപ്പം അനശ്വര; 'മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍' സെക്കൻ്റ് ലുക്ക് എത്തി

By Web Team  |  First Published Jul 25, 2024, 9:46 PM IST

ട്രാവൽ പശ്ചാത്തലത്തിലുള്ള ത്രില്ലർ ചിത്രം


ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻ്റ് മിസിസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സ്യൂട്ട് അണിഞ്ഞ് സുമുഖനായി നിൽക്കുന്ന ഇന്ദ്രജിത്ത് സുകുമാരനാണ് പോസ്റ്ററില്‍. നേരത്തേ അനശ്വര രാജൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ട്രാവൽ പശ്ചാത്തലത്തിലുള്ള ത്രില്ലർ ചിത്രമാണ് ദിപു കരുണാകരൻ ഇത്തവണ അവതരിപ്പിക്കുന്നത്. തികച്ചും പുതുമയുള്ള ഇതിവൃത്തമാണ് ചിത്രത്തിന്‍റേതെന്ന് അണിയറക്കാര്‍ പറയുന്നു.
 
ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. മൂന്നാറും തിരുവനന്തപുരവുമായിരുന്നു പ്രധാന ലൊക്കേഷനുകള്‍. രാഹുൽ മാധവ്, ബിജു പപ്പൻ, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, എൻ എം ബാദുഷ, ജിബിൻ, ധന്വന്തരി, ജോൺ ജേക്കബ്, സാം ജി ആൻ്റണി, ശരത്ത് വിനായക്, കുടശ്ശനാട് കനകം, റോസിൻ ജോളി, ഡയാന ഹമീദ്, മനോഹരിയമ്മ, ലയ സിംസൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ആർ, തിരക്കഥ അർജുൻ ടി സത്യൻ, സംഗീതം മനു രമേശ്, ഛായാഗ്രഹണം പ്രദീപ് നായർ, എഡിറ്റിംഗ് സോബിൻ കെ സോമൻ, കലാസംവിധാനം സാബുറാം, കോസ്റ്റൂം ഡിസൈൻ ബ്യൂസി ബേബി ജോൺ, മേക്കപ്പ് ബൈജു ശശികല, നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ്, ക്രിയേറ്റീവ് ഡയറക്ടർ ശരത്ത് വിനായക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്ടർ ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ മുരുകൻ എസ്. ഓഗസ്റ്റ് 23ന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Latest Videos

ALSO READ : 16-ാമത് ഐഡിഎസ്എഫ്എഫ്കെയ്ക്ക് വെള്ളിയാഴ്ച തുടക്കം; 54 രാജ്യങ്ങളില്‍ നിന്ന് 335 സിനിമകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!