ഇന്ത്യന്‍ സിനിമയില്‍ 2023 ല്‍ ഇതുവരെ ഏറ്റവും ലാഭം നേടിയ എട്ട് പടങ്ങള്‍; കൂട്ടത്തിലുണ്ട് സര്‍പ്രൈസ്.!

By Web Team  |  First Published Nov 4, 2023, 1:48 PM IST

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഇതുവരെ സംഭവിച്ച വന്‍ ലാഭം നേടിയ ഏഴ് ഹിറ്റ് ചിത്രങ്ങളാണ് ഇവിടെ പരിശോധിക്കുന്നത് രസകരമായ കാര്യം അതില്‍ മൂന്നെണ്ണം തമിഴ് ചിത്രങ്ങളാണ് എന്നതാണ്. 


തിരുവനന്തപുരം: ചെറിയ താരം വലിയതാരം വ്യത്യാസം ഇല്ലാതെ ബോളിവുഡ് ചിത്രങ്ങള്‍ നിരയ്ക്ക് പരാജയപ്പെട്ടിരുന്ന സമയത്താണ് 2023 ആരംഭിച്ചത്. എന്നാല്‍ ജനുവരി തൊട്ട് വലിയ ഹിറ്റുകള്‍ വീണ്ടും വരാന്‍ തുടങ്ങി. ബോളിവുഡില്‍ മാത്രമല്ല മറ്റു ഭാഷകളിലും ഇത് നടന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഇതുവരെ സംഭവിച്ച വന്‍ ലാഭം നേടിയ ഏഴ് ഹിറ്റ് ചിത്രങ്ങളാണ് ഇവിടെ പരിശോധിക്കുന്നത് രസകരമായ കാര്യം അതില്‍ മൂന്നെണ്ണം തമിഴ് ചിത്രങ്ങളാണ് എന്നതാണ്. 

Latest Videos

ഇതില്‍ തമിഴില്‍ നിന്നും വന്ന പൊന്നിയില്‍ സെല്‍വന്‍ 2 വലിയ താരനിരയുമായി എത്തിയ ചിത്രമാണ്. മണിരത്നത്തിന്‍റെ ഈ ചരിത്ര ഫിക്ഷന് 200 കോടിയിലേറെ നിര്‍മ്മാണ ചിലവ് ഉണ്ടായിരുന്നു. ചിത്രം ബോക്സോഫീസില്‍ നിന്നും 350 കോടിയാണ് നേടിയത്. 

ജയിലര്‍ രജനികാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് 150നും  200 കോടിക്കും അടുത്ത് ബജറ്റ് വന്നുവെന്നാണ് അനൌദ്യോഗിക കണക്ക്. ആഗസ്റ്റ് മാസത്തില്‍ റിലീസായ ചിത്രം 600 കോടിയിലേറെ കളക്ഷന്‍ നേടിയിട്ടുണ്ട്.

ഒക്ടോബര്‍ 19ന് ഇറങ്ങിയ വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ 300 കോടിയിലേറെ ബജറ്റിലാണ് ഒരുക്കിയത്. ചിത്രം ഇതിനകം ബോക്സോഫീസില്‍ 600 കോടിയിലേക്ക് കുതിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റ് കണക്കുകള്‍ പറയുന്നത്. 

ബോളിവുഡിലെ സ്റ്റാര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട് എന്നിവരെ നായിക നായകന്മാരാക്കി ഒരുക്കിയ ചിത്രമായിരുന്നു റോക്കി ഔര്‍ റാണി കീ പ്രേം കഹാനി. ഈ ചിത്രം 150 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. ചിത്രം ബോക്സോഫീസില്‍ 350 കോടിയോളം നേടി. 

2023ലെ അപ്രതീക്ഷിത ബ്ലോക്ബസ്റ്ററാണ് ഗദര്‍ 2. സണ്ണി ഡിയോളിന് വന്‍ തിരിച്ചുവരവ് നല്‍കിയ അനില്‍ മേത്ത സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് 61 കോടിക്കാണ്. ചിത്രം ബോക്സോഫീസില്‍ നിന്നും നേടിയത് 691 കോടിയാണ്. ശരിക്കും പതിനൊന്ന് ഇരട്ടിയിലേറെ. ശരിക്കും കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയിലെ ഈ വര്‍ഷത്തെ ഏറ്റവും ലാഭകരമായ ചിത്രമായിരിക്കും ഗദര്‍ 2

ഷാരൂഖിന് വന്‍ തിരിച്ചുവരവ് നല്‍കിയ പഠാന്‍ ജനുവരിയിലാണ് റിലീസായത്. വൈആര്‍എഫ് സ്പൈ യൂണിവേഴ്സില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ് 250 കോടിയായിരുന്നു. ചിത്രം മൊത്തത്തില്‍ നേടിയത് 1050 കോടിയാണ്.

തമിഴ് സംവിധായകന്‍ അറ്റ്ലി ഒരുക്കിയ ജവാന്‍ ഷാരൂഖിന് ഈ വര്‍ഷത്തെ രണ്ടാമത്തെ വന്‍ വിജയം സമ്മാനിച്ചു. റെഡ് ചില്ലീസ് നിര്‍മ്മിച്ച ചിത്രം 300 കോടി ബജറ്റിലാണ് ഒരുക്കിയത്. സെപ്തംബറില്‍ റിലീസായ ചിത്രം ഇതുവരെ 1145 കോടി നേടിയിട്ടുണ്ട്. 

മലയാള ചിത്രമായ 2018 മെയ് മാസത്തിലാണ് റിലീസായത്. ചിത്രം ബോക്സോഫീസില്‍ 200 കോടി നേടിയെന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്‍റെ ബജറ്റ് 20-30 നും ഇടയിലാണ്. അത് വച്ച് നോക്കുമ്പോള്‍ ചിത്രം വലിയൊരു വിജയം തന്നെയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍. 

'വാജ്പേയിയായി അഭിനയിച്ച സമയത്ത് 60 ദിവസവും കഴിച്ചത് സ്വയം പാചകം ചെയ്ത ഭക്ഷണം'

മലയാളത്തില്‍ ഒരു പടവും ഇതുവരെ നൂറുകോടി കളക്ഷന്‍ നേടിയിട്ടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍
 

click me!