ഷാരൂഖ് ഖാന്‍ ആണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്.
ജനപ്രീതി നിലനിര്‍ത്തുക എന്നത് ചലച്ചിത്ര താരങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. എന്നാല്‍ സിനിമകളുടെ വിജയം പോലെ അതില്‍ ചില ഏറ്റക്കുറച്ചിലുകളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 പുരുഷ താരങ്ങളുടെ ലിസ്റ്റ് എത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നവംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണ് ഇത്.
പ്രഭാസ് ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ രണ്ടാമത് വിജയ് ആണ്. അല്ലു അര്‍ജുന്‍ ആണ് മൂന്നാം സ്ഥാനത്ത്. ഒക്ടോബറിലെ ലിസ്റ്റ് പരിഗണിക്കുമ്പോള്‍ നവംബറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് അല്ലു അര്‍ജുന്‍ ആണ്. ഒക്ടോബറിലെ ലിസ്റ്റില്‍ ആറാം സ്ഥാനത്തായിരുന്നു അല്ലു. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹത്ത സഹായിച്ചത് പുഷ്പ 2 റിലീസും ചിത്രം നേടിയ വന്‍ വിജയവുമാണ്.
undefined
ഷാരൂഖ് ഖാന്‍ ആണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. അഞ്ചാമത് ജൂനിയര്‍ എന്‍ടിആറും ആറാമത് അജിത്ത് കുമാറും. മഹേഷ് ബാബുവാണ് ഏഴാം സ്ഥാനത്ത്. സൂര്യ എട്ടാമതും രാം ചരണ്‍ ഒന്‍പതാം സ്ഥാനത്താണ്. പത്താം സ്ഥാനത്ത് അക്ഷയ് കുമാറും. ഒക്ടോബറിലെ ലിസ്റ്റില്‍ അക്ഷയ് കുമാര്‍ ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒരു ബോളിവുഡ് താരം പുതിയ ലിസ്റ്റില്‍ നിന്ന് പുറത്തായിട്ടുമുണ്ട്. സല്‍മാന്‍ ഖാന്‍ ആണ് അത്. സല്‍മാന്‍ ഖാന്‍ ഒഴിവായ പത്താം സ്ഥാനത്തേക്കാണ് അക്ഷയ് കുമാര്‍ എത്തിയത്.
കാലങ്ങളോളം വിജയ് കൈയടക്കിവച്ചിരുന്ന ഒന്നാം സ്ഥാനത്തേക്കാണ് ഏതാനും മാസങ്ങളായി പ്രഭാസ് എത്തിയിരിക്കുന്നത്. ബാഹുബലിയില്‍ നിന്ന് ലഭിച്ച പാന്‍ ഇന്ത്യന്‍ അപ്പീല്‍ ആണ് പ്രഭാസിന്‍റെ നേട്ടത്തിന് പിന്നില്‍. സലാല്‍, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളുടെ വിജയവും ഇതിന് കാരണമാണ്.
ALSO READ : പെര്‍ഫോമര്‍ സുരാജ്, വേറിട്ട കോമഡി ട്രാക്കുമായി 'ഇ ഡി'; റിവ്യൂ