സ്ഥാനങ്ങള്‍ മാറിമറിഞ്ഞോ?, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് മലയാളത്തില്‍ ഒന്നാമൻ?, പുതിയ പട്ടികയും പുറത്ത്

By Web Team  |  First Published Jul 16, 2024, 3:29 PM IST

എത്രാം സ്ഥാനമാണ് ടൊവിനോയ്‍ക്ക്?.


ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായക താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടിക പുറത്തുവിട്ടു. മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മെയ്‍യിലും ഒന്നാമത് മമ്മൂട്ടി ആയിരുന്നു. ടര്‍ബോ അടുത്തിടെ വൻ വിജയമായതിനാലാണ് താരത്തിന് ഓര്‍മാക്സ് മീഡിയയുടെ പട്ടികയില്‍ ഒന്നാമതെത്താനായത്.

സംവിധായകൻ വൈശാഖ് മമ്മൂട്ടിയെ നായകനാക്കിയ ചിത്രം ടര്‍ബോ സ്വീകാര്യത നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ മിഥുൻ മാനുവേല്‍ തോമസിന്റേതാണ്. ആക്ഷന് പ്രാധാന്യമുള്ള ഒരു ഫാമിലി ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ ടര്‍ബോ. ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്‍തിരിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്.

Latest Videos

രണ്ടാം സ്ഥാനത്ത് മോഹൻലാല്‍ തുടരുകയാണ് താരങ്ങളുടെ ജൂണ്‍ മാസത്തെ പട്ടികയിലുമെന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ എക്കാലത്തെയും ഒരു പ്രിയ താരമായ മോഹൻലാലായിരുന്നു മിക്കവാറും ഒന്നാമത് എത്തിയിരുന്നത്. സമീപകാലത്ത് മോഹൻലാലിന് ഹിറ്റുകള്‍ കുറവായതിനാലാണ് താരം രണ്ടാമതായത്. ലാല്‍ 360 എന്ന ഒരു ചിത്രമാണ് മോഹൻലാല്‍ നായകനായി നിലവില്‍ ഒരുങ്ങുന്നത്.

മലയാളം നായകൻമാരില്‍ ജൂണിലും മൂന്നാമതുള്ള താരം ഫഹദാണെന്നാണ് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്. ആവേശത്തിന്റെ വമ്പൻ വിജയമാണ് ഫഹദിന് താരങ്ങളില്‍ മൂന്നാതെത്താനായതെന്ന് വ്യക്തമാകുന്നത്. നാലാം സ്ഥാനത്ത് പൃഥ്വിരാജും തുടരുന്നു. പൃഥ്വിരാജും പട്ടികയില്‍ മിക്കപ്പോഴുള്ള താരമാണ്. തൊട്ടുപിന്നില്‍ ടൊവിനോ തോമസാണ്. ടൊവിനോ നായകനായി നടികര്‍ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വൻ വിജയം നേടാൻ നടികര്‍ക്കായിരുന്നില്ല.

Read More: കേരളത്തിലും ഞെട്ടിച്ച് കല്‍ക്കിയുടെ കുതിപ്പ്, കളക്ഷനില്‍ ഇനി മുന്നില്‍ ആ ഒരേയൊരു ചിത്രം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!