മഞ്ജു വാര്യരെ പിന്തള്ളി ജനപ്രീതിയില്‍ ആദ്യമായി ഒന്നാമതെത്തി ആ യുവ നടി.
ജനപ്രീതിയില്‍ മുന്നിലുള്ള മലയാളി നായികാ താരങ്ങളുടെ വൻ മാറ്റമെന്ന് ഓര്‍മാക്സ് മീഡിയ. മെയ് മാസത്തില്‍ ഒന്നാമത് എത്തിയിരിക്കുന്ന താരം യുവ നടി മമിത ആണ്. പ്രേമലുവിന്റെ വൻ വിജയമാണ് ജനപ്രീതിയില്‍ താരത്തെ മുന്നിലെത്താൻ സഹായിച്ചത്. ഏപ്രിലില്‍ രണ്ടാമതായിരുന്നു മമിതയുടെ സ്ഥാനമെന്നാണ് താരങ്ങളുടെ പട്ടിക ഓര്‍മാക്സ് പുറത്തുവിട്ടതില്‍ വ്യക്തമാക്കിയിരുന്നത്. മമിത ചെറു വേഷങ്ങളിലൂടെയായിരുന്നു മലയാള സിനിമയില്‍ സജീവമായത്. നായികയായി അവസരം ലഭിച്ചപ്പോള്‍ അത് താരത്തിനു പ്രയോജനപ്പെടുത്താനുമായി. ഇന്നിപ്പോള്‍ ഓര്‍മാക്സിന്റെ പട്ടികയില്‍ മമിത ആദ്യമായി ഒന്നാമതുമെത്തിയിരിക്കുന്നു.
സമീപകാലത്ത് പടിപടിയായി ഉയര്‍ന്നുവെന്ന ഒരു താരമായ മമിത ജനപ്രീതിയില്‍ മലയാളത്തില്‍ ഒന്നാമതെത്തിയിരിക്കുന്നുവെന്നത് സിനിമയില്‍ നിര്‍ണായകമാണ്. സര്‍പ്രൈസായ പ്രേമലുവിന്റെ വിജയത്തോടെ മലയാളി താരങ്ങളില്‍ മുൻനിരയിലായി മമിത എന്നത് തിളക്കമേറുന്നു. നിലവില്‍ മമിതയെ നായികയാക്കി നിരവധി സിനിമകളാണ് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏപ്രിലില്‍ ഒന്നാമതുണ്ടായിരുന്ന മഞ്ജു വാര്യരെയാണ് താരം പിന്തള്ളിയത് എന്നത് പ്രാധ്യന്യമര്‍ഹിക്കുന്ന നേട്ടമാണ്.
undefined
ശോഭന മൂന്നാം സ്ഥാനം നിലനിര്‍ത്തിയെന്നതും താരങ്ങളുടെ മെയിലെ പട്ടികയുടെ ഒരു പ്രത്യേകതയാണ്. മോഹൻലാല്‍ നായകനായ എല്‍ 360 സിനിമയുടെ ചിത്രീകരണമാണ് നിലവില്‍ ശോഭനയുടേതായി പുരോഗമിക്കുന്നത്. എല്‍ 360ല്‍ മോഹൻലാലിന്റെ ജോഡിയായിട്ടു തന്നെയാണ് ശോഭനയുണ്ടാകുകയെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമായി മാറിയിരിക്കുകയാണ്. സംവിധാനം നിര്‍വഹിക്കുക തരുണ്‍ മൂര്‍ത്തിയാണ്.
നാലാം സ്ഥാനത്ത് അനശ്വര രാജനാണ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നതെന്നാണ് ഓര്‍മാക്സിന്റെ പട്ടിക. അടുത്തിടെ അനശ്വര രാജന്റേതായി നിരവധി സിനിമകളാണ് വൻ ഹിറ്റായത്. യുവ നായികമാരില്‍ മുൻനിരയില്‍ ഇരിപ്പിടമുറപ്പിക്കാൻ താരത്തിന് സാധിച്ചുവെന്നത് ചെറിയ ഒരു നേട്ടമല്ല. തൊട്ടുപിന്നില്‍ ഐശ്വര്യ ലക്ഷ്‍മിയാണ് ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക