കുതിച്ച് കയറി കല്യാണി, ഒന്നാം സ്ഥാനത്ത് മറ്റൊരാള്‍; മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നായികമാര്‍

By Web Team  |  First Published Jan 12, 2024, 3:47 PM IST

ഒന്നാം സ്ഥാനത്ത് മാറ്റമൊന്നുമില്ലാതെയാണ് ഡിസംബറിലെ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്.


സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് എത്തിയ കാലത്തും നടന്മാരെ അപേക്ഷിച്ച് നടിമാര്‍ക്ക് ശ്രദ്ധേയ അവസരങ്ങള്‍ കുറവാണ്. എണ്‍പതുകളിലും മറ്റും മലയാള സിനിമയില്‍ ഉണ്ടായിരുന്നതുപോലെയുള്ള അവസരങ്ങള്‍ നടിമാര്‍ക്ക് ഇപ്പോഴില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നിരിക്കിലും ഭാഷയുടെ അതിര്‍വരമ്പുകള്‍ പുതുക്കിനിശ്ചയിക്കപ്പെട്ട കാലത്ത് മറുഭാഷകളിലും അവരില്‍ പലരെയും അവസരങ്ങള്‍ തേടിയെത്തുന്നുണ്ട്. മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ ലിസ്റ്റ് ആണ് ചുവടെ. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയതാണ് ലിസ്റ്റ്. 2023 ഡിസംബറിലെ വിലയിരുത്തല്‍ അനുസരിച്ചുള്ളതാണ് പട്ടിക.

ഒന്നാം സ്ഥാനത്ത് മാറ്റമൊന്നുമില്ലാതെയാണ് ഡിസംബറിലെ ലിസ്റ്റ് പുറത്തെത്തിയിരിക്കുന്നത്. മലയാളത്തിലെ ലേഡ് സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷണമുള്ള മഞ്ജു വാര്യര്‍ ആണ് ഒന്നാമത്. നേരത്തെ നവംബറിലെ പട്ടികയിലും മഞ്ജു ആയിരുന്നു ആദ്യ സ്ഥാനത്ത്. രണ്ടാം സ്ഥാനമൊഴികെ ലിസ്റ്റിലെ മറ്റ് സ്ഥാനങ്ങളിലെല്ലാം മാറ്റമുണ്ട്. ഒപ്പം പഴയ പട്ടികയില്‍ നിന്ന് ഒരാള്‍ പോയി പകരം മറ്റൊരാള്‍ വരികയും ചെയ്തു. അനു സിത്താര പോയി പകരം കാവ്യ മാധവനാണ് പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. 

Latest Videos

undefined

താരമൂല്യത്തില്‍ സമീപകാലത്ത് വര്‍ധനവ് ഉണ്ടായ കല്യാണി പ്രിയദര്‍ശനാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കല്യാണിയുടെ രണ്ട് ചിത്രങ്ങളും- ശേഷം മൈക്കില്‍ ഫാത്തിമയും ആന്‍റണിയും- പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ശേഷം മൈക്കില്‍ ഫാത്തിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ കല്യാണിയുടെ അടുത്ത റിലീസ്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ ലക്ഷ്മിയാണ് മൂന്നാം സ്ഥാനത്ത്. നാലാമത് ശോഭനയും അഞ്ചാമത് കാവ്യ മാധവനുമാണ് ഓര്‍മാക്സിന്‍റെ ലിസ്റ്റില്‍. 

ALSO READ : വി എ ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് വീണ്ടും മോഹന്‍ലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!