പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ വലിയ സ്വീകാര്യതയാണ് ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടാക്കിയത്
ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലൂടെ വലിയ ഇടവേളയ്ക്കു ശേഷം ബോളിവുഡ് വ്യവസായം ട്രാക്കിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് ബോക്സ് ഓഫീസില്‍. കൊവിഡ് മഹാമാരിക്ക് മുന്‍പ് ഇന്ത്യന്‍ സിനിമയിലെ ഒന്നാം നമ്പര്‍ ഇന്‍ഡസ്ട്രി ബോളിവുഡ് ആയിരുന്നു. എന്നാല്‍ തിയറ്ററുകള്‍ അടച്ചിടപ്പെട്ട കൊവിഡ് കാലത്തിനു ശേഷം അതില്‍ വലിയ മാറ്റം വന്നു. മുന്‍നിര താരചിത്രങ്ങള്‍ക്കു പോലും പഴയ മട്ടിലുള്ള വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഉത്തരേന്ത്യയിലും വെന്നിക്കൊടി പാറിച്ചു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനപ്രീതി നേടിയ ഹിന്ദി സിനിമകളുടെ ലിസ്റ്റില്‍ പകുതിയും തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി ഭാഷാ പതിപ്പുകളാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണിത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലും തെന്നിന്ത്യന്‍ ചിത്രങ്ങളാണ് എന്നതും കൌതുകം.
2022 ല്‍ ഏറ്റവും ജനപ്രീതി നേടിയ 10 ഹിന്ദി ചിത്രങ്ങള്‍
1. കെജിഎഫ് ചാപ്റ്റര്‍ 2 (ഹിന്ദി)
2. ആര്‍ആര്‍ആര്‍ (ഹിന്ദി)
3. കാന്താര (ഹിന്ദി)
4. ദ് കശ്മീര്‍ ഫയല്‍സ്
5. ദൃശ്യം 2
6. റോക്കട്രി (ഹിന്ദി)
7. ഭൂല്‍ ഭുലയ്യ 2
8. ഗംഗുഭായ് കത്തിയവാഡി
9. കാര്‍ത്തികേയ 2 (ഹിന്ദി)
10. പൊന്നിയിന്‍ സെല്‍വന്‍ 1 (ഹിന്ദി)
ALSO READ : അഞ്ചില്‍ നാല് ദിനങ്ങളിലും 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് 'കിംഗ്' ആയി ഷാരൂഖ് ഖാന്‍
അതേസമയം പഠാന്‍റെ വിജയം ബോളിവുഡിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുമെന്നാണ് ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷ. നാല് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ നാല് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.