ലിസ്റ്റിലെ ഒന്നാം സ്ഥാനത്ത് ഒരു ബോളിവുഡ് ചിത്രമല്ല
ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡ് ഉണ്ട്. ബാഹുബലിയില്‍ നിന്ന് ആരംഭിച്ച്, കെജിഎഫിലൂടെയും പുഷ്പയിലൂടെയും മുന്നോട്ടുപോയ ട്രെന്‍ഡ് ആണ് ഇത്. ഒപ്പം കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമുകള്‍ നേടിയ ജനകീയതയും ഇതിന് കാരണമായി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന തെന്നിന്ത്യന്‍ താരചിത്രങ്ങളൊക്കെയും ഇന്ന് പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഹിന്ദി ചിത്രങ്ങളുടെ ലിസ്റ്റ് എത്തിയിരിക്കുകയാണ്. ലിസ്റ്റിലെ ഒന്നാം സ്ഥാനത്ത് ഒരു ബോളിവുഡ് ചിത്രമല്ല, മറിച്ച് തെന്നിന്ത്യന്‍ ചിത്രമാണ്!
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന 5 ഹിന്ദി ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2024 മാര്‍ച്ച് മുതലുള്ള റിലീസുകളില്‍ നിന്നാണ് ചിത്രങ്ങള്‍ പരിഗണിച്ചിരിക്കുന്നത്. ട്രെയ്‍ലര്‍ ഇതിനകം പുറത്തെത്തിയ സിനിമകള്‍ പരിഗണിച്ചിട്ടുമില്ല. ജനുവരി 15 ന് നടത്തിയ വിലയിരുത്തല്‍ അനുസരിച്ചുള്ളതാണ് ലിസ്റ്റ്.
അല്ലു അര്‍ജുന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം പുഷ്പ 2 ആണ് ലിസ്റ്റില്‍ ഒന്നാമത്. രണ്ടാമത് ഹേര ഫേരി 3, മൂന്നാം സ്ഥാനത്ത് വാര്‍ 2 എന്നിങ്ങനെയാണ് ലിസ്റ്റ്. നാലാം സ്ഥാനത്ത് ഭൂല്‍ ഭുലയ്യ 3, അഞ്ചാം സ്ഥാനത്ത് സിംഗം എഗെയ്ന്‍ എന്നിങ്ങനെയാണ് ചിത്രങ്ങള്‍. 2021 ല്‍ പുറത്തിറങ്ങിയ പുഷ്പ വലിയ വിജയം നേടിയ ചിത്രമായിരുന്നു. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും തരംഗമായിരുന്നു ഈ ചിത്രം. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നുവെന്ന് പറയുമ്പോള്‍ ഊഹിക്കാവുന്നതേയുള്ളൂ ആ ജനപ്രീതി. സുകുമാര്‍ ആണ് പുഷ്പ ഫ്രാഞ്ചൈസിയുടെ സംവിധായകന്‍. ഫഹദ് ഫാസില്‍ ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം