ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ഐഎംഡിബി ലിസ്റ്റ്

By Web Team  |  First Published Jan 9, 2023, 2:24 PM IST

ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഒന്നാം സ്ഥാനത്ത്


ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. മുന്‍പ് തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളും കളക്ഷനുമൊക്കെയായിരുന്നു അതിനുള്ള വഴിയെങ്കില്‍ ഇന്ന് പല പ്ലാറ്റ്ഫോമുകളില്‍ പ്രേക്ഷകര്‍ തന്നെ നല്‍കുന്ന റേറ്റിംഗിലൂടെയും ഇത് മനസിലാക്കാനാവും. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ സിനിമകളെ കവച്ചുവച്ച് ബോളിവുഡ് ആണ് എണ്ണത്തില്‍ മുന്നില്‍.

ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ പുഷ്പ 2, ജവാന്‍, സലാര്‍ എന്നിവയൊക്കെയുണ്ട്.

Latest Videos

ഇന്ത്യ ഏറ്റവുമധികം കാത്തിരിക്കുന്ന 20 ചിത്രങ്ങള്‍

1. പഠാന്‍

2. പുഷ്‍പ 2: ദ് റൂള്‍

3. ജവാന്‍

4. ആദിപുരുഷ്

5. സലാര്‍

6. വാരിസ്

7. കബ്സ

8. ദളപതി 67

9. ദ് ആര്‍ച്ചീസ്

10. ഡങ്കി

11. ടൈഗര്‍ 3

12 കിസി ക ഭായ് കിസി കി ജാന്‍

13 തുനിവ്

14 അനിമല്‍

15 ഏജന്‍റ്

16 ഇന്ത്യന്‍ 2

17 വാടിവാസല്‍

18 ഷെഹ്സാദ

19 ബഡെ മിയാന്‍ ഛോട്ടെ മിയാന്‍

20 ഭോലാ

ഇന്ത്യന്‍ സിനിമയില്‍ നിരവധി ബിഗ് റിലീസുകള്‍ സംഭവിക്കുന്ന മാസമാണ് ജനുവരി. വിജയ്‍യുടെ വാരിസ്, അജിത്ത് കുമാറിന്‍റെ തുനിവ്, ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ, നന്ദമുറി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി, ഷാരൂഖ് ഖാന്‍റെ പഠാന്‍ എന്നിവയൊക്കെ ഈ മാസമാണ് തിയറ്ററുകളില്‍ എത്തുക. വര്‍ഷാരംഭത്തില്‍ തന്നെ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നതിനെ പ്രതീക്ഷയോടെയാണ് സിനിമാ വ്യവസായം നോക്കിക്കാണുന്നത്.

ALSO READ : എന്‍ഡ്‍ഗെയിമിനെയും മറികടന്ന് ഇന്ത്യയില്‍ അവതാര്‍ 2; രാജ്യത്ത് എക്കാലത്തെയും കളക്ഷന്‍ നേടുന്ന ഹോളിവുഡ് ചിത്രം

tags
click me!