'മോണോ ആക്ട്' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

By Web TeamFirst Published Oct 30, 2024, 8:44 PM IST
Highlights

പുരസ്‍കാരങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടികളുടെ ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഒടിടി പ്ലാറ്റ്ഫോമിൽ, പുരസ്‍കാരങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടികളുടെ ചിത്രം 'മോണോ ആക്ട് പ്രദർശനം ആരംഭിച്ചു. ഗിരിധർ, അലൻഡ റോയ്, കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് മോണോ ആക്ട്. ദ്രാവിഡപുത്രി എന്ന ചിത്രത്തിന് ശേഷം റോയ് തൈക്കാടൻ സംവിധാനം ചെയ്ത ചിത്രമാണിത്. പുരസ്കാരങ്ങള്‍ നേടി ശ്രദ്ധ നേടിയ ചിത്രമാണിത്. സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം), ഫിലിം ക്രിട്ടിക്സ് സ്പെഷല്‍ ജൂറി അവാർഡ് (ഗാനരചന, സംഗീതം) എന്നിവയാണ് ചിത്രം നേടിയത്.

ജെ ആർ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അലൈന കാതറിൻ, ഹേമ ഫ്രന്നി, ആഷേർ, വൈഗ നിഷാന്ത്, നിൽഷാ, കണ്ണൻ തുരുത്ത്, അൻവർ എരുമപ്പെട്ടി തുടങ്ങിയവരും അഭിനയിക്കുന്നു. സജി എരുമപ്പെട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. ഷാജി കുമാർ എഴുതി സംഗീതം പകർന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഡോ. ബി ആർ  അരുന്ധതി, പ്രമീള, വിനോദ് കുമാർ തുടങ്ങിയവർ ആലപിക്കുന്നു. എഡിറ്റിംഗ് സജി എരുമപ്പെട്ടി, നിഖിൽ കോട്ടപ്പടി, പ്രൊഡക്ഷൻ കൺട്രോളർ ദാസ് വടക്കുംചേരി, കല കെസി, മേക്കപ്പ് രമ്യ, കോസ്റ്റ്യൂം ഡിസൈൻ ജിൻസി, സൗണ്ട് ഡിസൈൻ റിച്ചാർഡ് ചേതന, മിക്സിംഗ് കൃഷ്ണജിത് എസ് വിജയൻ, പ്രൊജക്റ്റ് കോഡിനേറ്റർ ഫെബിൻ അങ്കമാലി, സ്റ്റുഡിയോ മൊവിയോള, സ്റ്റിൽസ് ജെ ആർ മീഡിയ ടെക്, സ്റ്റണ്ട് റിച്ചാഡ് അന്തിക്കാട്, അസോസിയേറ്റ് ഡയറക്ടർ ശ്യാം മോഹൻ, വിനീഷ് നെന്മാറ, ഡിസൈൻസ് മനോജ് ഡിസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സുജിത് ദേവൻ, പിആർഒ- എ എസ് ദിനേശ്.

Latest Videos

ALSO READ : കോമഡി ട്രാക്കില്‍ ജയം രവി; ദീപാവലി കൊഴുപ്പിക്കാന്‍ 'ബ്രദര്‍' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!