'കണ്ണപ്പയില്‍ മോഹൻലാല്‍ ഞെട്ടിക്കും', നായകൻ പറയുന്നത് കേട്ട് അമ്പരന്ന് മറ്റ് താരങ്ങള്‍, ആദ്യ റിവ്യു

കണ്ണപ്പയില്‍ കിരാതയെന്ന കഥാപാത്രമായിട്ടാണ് മോഹൻലാലെത്തുക.

Mohanlals episode to shock one and all in Kannappa

വിഷ്‍ണു മഞ്ചു നായകനായി വരാനിരിക്കുന്ന ചിത്രമാണ് കണ്ണപ്പ. തെന്നിന്ത്യൻ പ്രേക്ഷകര്‍ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം കണ്ണപ്പയില്‍ മോഹൻലാലും പ്രഭാസും നിര്‍ണായക വേഷത്തിലുണ്ട്. ചിത്രത്തില്‍ മോഹൻലാലിന്റെ എപ്പിസോഡില്‍ അക്ഷരാര്‍ഥത്തില്‍ തിയറ്ററുകളില്‍ പ്രേക്ഷകര്‍ ഞെട്ടുമെന്നാണ് വിഷ്‍ണു മഞ്ചു അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റെ ഭാഗം പ്രേക്ഷകരെ ‌ഞെട്ടിക്കും. ശിവ ബാലാജി ചിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ റഫ് ഫൂട്ടേജ് കാണിച്ചിരുന്നു. അദ്ദേഹത്തിന് മുഴുവൻ കഥയും അറിയില്ല്. മോഹൻലാലിന്റെ റഷസ് കണ്ടപ്പോള്‍ അമ്പരന്നുവെന്നും പറയുന്നു വിഷ്‍ണു മഞ്ചു.
 
വിഷ്‍ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് കണ്ണപ്പയെന്ന വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ആക്ഷന്‍  കൊറിയോഗ്രാഫര്‍ നിര്‍വഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്‍ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

Latest Videos

മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: നിറഞ്ഞാടാൻ അജിത്ത് കുമാര്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!