പ്രതീക്ഷ കാത്തോ മലൈക്കോട്ടൈ വാലിബൻ?- ഇതാ കണ്ടവരുടെ പ്രതികരണങ്ങള്‍.
കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബൻ എത്തിയിരിക്കുകയാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമ്പോഴുള്ള ആവേശത്തിലാണ് മലൈക്കോട്ടൈ വാലിബൻ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു സിനിമ അനുഭവമാണ് എന്ന് പ്രേക്ഷകര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നത്. മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്റെ ആദ്യ പകുതി മികച്ചതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.
മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയിലെ ദൃശ്യങ്ങള്‍ പ്രേക്ഷകരെ വിസ്‍മയിപ്പിക്കുന്നു എന്നാണ് മിക്ക അഭിപ്രായങ്ങളും. ഇടവേളയും ത്രസിപ്പിക്കുന്നതാണെന്നാണ് അഭിപ്രായങ്ങള്‍. സാങ്കേതിക വശങ്ങളിലും മികവ് പുലര്‍ത്തിയിരിക്കുന്നു. നായകൻ മോഹൻലാലിന്റെ മികച്ച ഒരു കഥാപാത്രമാണ് എന്നും അഭിപ്രായങ്ങളുണ്ടാകുന്നു.
Review
The characters are well established & takes a good amount of time for that which balances the film's pace 😀
Interval Block leaves us on a high 👏
The Visuals are damn good 👍
First half is super impressive 🔥
Visual Quality and Ambience💥 perfo😱🔥
uncountable "ITH THAAN CINEMA"moments till now....💯
In Second half... There will be blood splash💯 pic.twitter.com/LBMSpO7pXx
As Expected Pakka LJP Style Making !
Promising Interval Block 🔥🔥
Everything Established for the 2nd Half !
Technical Side 👏 Visuals 👌🏻🔥
High Hopes on 2nd Half pic.twitter.com/499pLwLACr
undefined
മോഹൻലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുള്ള സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തുമ്പോഴുള്ള ക്ലാസ് പ്രതീക്ഷിക്കാവുന്നതാണ് മലൈക്കോട്ടൈ വാലിബൻ എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. മോഹൻലാലിനൊപ്പം മലൈക്കോട്ടൈ വാലിബനിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. മലൈക്കോട്ടൈ വാലിബൻ വേഗതയിലല്ല സഞ്ചരിക്കുന്നതെങ്കിലും ചിത്രം ആവേശം ഒട്ടും കുറയ്‍ക്കുന്നില്ല എന്ന് അഭിപ്രായങ്ങളുണ്ട്. മാസ് മാത്രം പ്രതീക്ഷിച്ച് ആരും ചിത്രം കാണരുത് എന്ന് മോഹൻലാല്‍ നേരത്തെ ആവശ്യപ്പെട്ടത് ശരിവയ്‍ക്കുന്നതാണ് മലൈക്കോട്ടൈ വാലിബന് ലഭിക്കുന്ന പ്രതികരണങ്ങള്‍.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.
Read More: ബജറ്റ് വെറും 70 കോടി, കളക്ഷനില്‍ എക്കാലത്തേയും ഒന്നാമത്, ഒരു അപൂര്‍വ വിജയത്തിന്റെ കഥ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക