'സീരിയല്‍ കില്ലറാ'കാൻ തയ്യാറാകാതിരുന്ന മോഹൻലാല്‍, ഇതോ കാരണം

By Web Team  |  First Published Nov 10, 2023, 8:10 AM IST

അത് മറ്റൊരു ഭാഷയില്‍ സൂപ്പര്‍ താരത്തിന്റെ ഹിറ്റായി മാറി.
 


മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടാണ് സംവിധായകൻ ഫാസിലിന്റെയും നടൻ മോഹൻലാലിന്റെയും. ഇന്നും പ്രേക്ഷകര്‍ കൌതുകപൂര്‍വം കാണാനാഗ്രഹിക്കുന്ന ചിത്രം മണിച്ചിത്രത്താഴ് മാത്രം മതി മോഹൻലാലും ഫാസിലും ഒന്നിക്കുമ്പോഴുള്ള രസതന്ത്രം അറിയാൻ. മോഹൻലാല്‍ പ്രേക്ഷകരിലേക്ക് എത്തിയ ആദ്യ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആ കൂട്ടുകെട്ടിന്റെ വിജയഗാഥ തുടങ്ങുന്നു. എന്നാല്‍ മോഹൻലാലിനായി ഫാസില്‍ ആലോചിച്ച സിനിമ മറ്റൊരു നായകനെ വെച്ച് ചെയ്‍ത് ഹിറ്റാക്കിയ അപൂര്‍വ കഥയുമുണ്ട്.

ഒരു സീരിയല്‍ കില്ലര്‍ കഥാപാത്രമായിരുന്നു സംവിധായകൻ ഫാസില്‍ മോഹൻലാലിനായി ആലോചിച്ചത്. എന്നാല്‍ 1990കളില്‍ കോമഡി ഫാമിലി ചിത്രങ്ങള്‍ അധികം ചെയ്‍തിരുന്നതുകൊണ്ട് കുടുംബ പ്രേക്ഷകര്‍ക്കിടയിലെ ഇമേജ് നഷ്‍ടപ്പെടുമോ എന്ന് കരുതിയ മോഹൻലാല്‍ ഒരു ഡാര്‍ക്ക് സബ്‍ജക്റ്റ് തല്‍ക്കാലത്തേയ്‍ക്ക് വേണ്ടെന്നുവെച്ചു.  എന്നാല്‍ ഫാസില്‍ മാറ്റങ്ങളോടെ ആ ചിത്രം തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി ചെയ്‍തു. കില്ലര്‍ എന്ന പേരില്‍ ആ ചിത്രം വൻ ഹിറ്റാകുകയും തെലുങ്കില്‍ അക്കാലത്ത് 100 ദിവസത്തില്‍ അധികം പ്രദര്‍ശിപ്പിക്കുകയും ചെയ്‍തു.

Latest Videos

സംഗീതം നിര്‍വഹിച്ചത് ഇളയരാജയായിരുന്നു. പാട്ടുകളും വൻ ഹിറ്റായി മാറിയിരുന്നു. പിന്നീട് വിജയ നായികയായി മാറിയ താരം നഗ്‍മയും പ്രധാന വേഷത്തില്‍ എത്തി. ഈശ്വര്‍ എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്‍ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു. വി ബി രാജേന്ദ്രപ്രസാദായിരുന്നു നിര്‍മാണം.

തിരക്കഥ എഴുതിയത് ഫാസിലായിരുന്നു. സംഭാഷണം എഴുതിയത് ജന്ധ്യാലയായിരുന്നു. ആനന്ദ കുട്ടനും രാജേന്ദ്രനാഥുമായിരുന്നു ഛായാഗ്രാഹണം. നാഗാര്‍ജുനയ്‍ക്കും നായിക നഗ്‍മയ്‍ക്കും പുറമേ ചിത്രത്തില്‍ ശാരദ, വിജയകുമാര്‍, ബ്രഹ്‍മാനന്ദം, ബാനര്‍ജി, ഗിരി ബാബു, ചിട്ടി ബാബു, രാമ പ്രഭ, ജ്യോതി തുടങ്ങി ഒട്ടേറെ താരങ്ങള്‍ കഥാപാത്രങ്ങളായി.

Read More: നയൻതാര കാര്‍ത്തിയുടെ നായികയാകാതിരുന്നതും അക്കാരണത്താല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!