ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് നേര് പിന്നിലാക്കിയ ചിത്രങ്ങൾ.
2023ലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രം ആയിരുന്നു 'നേര്'. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് ചിത്രം കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ളതാണ്. പറഞ്ഞ പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രം തിയറ്റർ യാത്ര അവസാനിപ്പിച്ച് ഒടിടിയിൽ എത്താൻ ഒരുങ്ങുകയാണ്. നാളെ(23-1-2024) ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്.
ഈ അവസരത്തിൽ ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് വിവരങ്ങൾ പുറത്തുവരികയാണ്. 100കോടി ബിസിനസ് നേടി എന്ന് അണിയറ പ്രവർത്തകർ പറഞ്ഞ ചിത്രത്തിന്റെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ 85.30 കോടിയാണ്. ഡൊമസ്റ്റിക് 52.95 കോടി, ഓവര്‍സീസ് 32.35 കോടി. വേൾഡ് വൈഡ് കളക്ഷനാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച നേര് കേരളത്തിലെ എക്കാലത്തെലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ച ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. ആദ്യം ഒൻപതാം സ്ഥാനം സ്വന്തമാക്കിയ നേര് പതിയെ നില മെച്ചപ്പെടുത്തുക ആയിരുന്നു. നിലവിൽ നാലാം സ്ഥാനത്താണ് നേരുള്ളത്. ലൂസിഫറും പുലിമുരുകനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒന്നാം സ്ഥാനത്ത് ജൂഡ് ആന്റണി ചിത്രം 2018 തന്നെയാണ്. ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് നേര് പിന്നിലാക്കിയ ചിത്രങ്ങൾ.
ആറ് ഭാഷകൾ, ബിഗ് ബജറ്റിലെ ത്രീ ഡി ചിത്രം, വിസ്മയം തീർക്കാൻ ടൊവിനോ, 'എ ആർ എം' അപ്ഡേറ്റ്
അതേസമയം, മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ ഹൈപ്പ് ലഭിക്കുന്ന ചിത്രത്തിന്‍റെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..