മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിനോട് ആയിരുന്നു കഴിഞ്ഞ പത്ത് വർഷമായി തലയെടുപ്പോടെ നിന്ന ദൃശ്യത്തിന്റെ റെക്കോർഡ് അടിയറവ് പറഞ്ഞത്.
ഒരുകാലത്ത് അന്ന്യം നിന്നിരുന്ന കോടി ക്ലബ്ബുകൾ മലയാള സിനിമയിലേക്ക് എത്തിയിട്ട് നാളുകൾ ഏറെയായി കഴിഞ്ഞു. അതിന് തുടക്കം ഇട്ടത് മോഹൻലാൽ ചിത്രങ്ങളാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ ഒക്കെ അതിന് ഉദാഹരണങ്ങൾ ആണ്. എന്നാൽ അടുത്തിടെ ആണ് ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ദൃശ്യം മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ ലിസ്റ്റിൽ നിന്നും പുറത്തായത്. മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിനോട് ആയിരുന്നു കഴിഞ്ഞ പത്ത് വർഷമായി തലയെടുപ്പോടെ നിന്ന ദൃശ്യത്തിന്റെ റെക്കോർഡ് അടിയറവ് പറഞ്ഞത്.
ദൃശ്യം പുറത്തായെങ്കിലും കൃത്യം മൂന്നാം മാസം മറ്റൊരു മോഹൻലാൽ ചിത്രം മലയാളം ബോക്സ് ഓഫീസ് ഹിറ്റ് പട്ടികയിലേക്ക് എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ വൻ തിരിച്ചുവരവ് നടത്തിയ നേര് തന്നെ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായാണ് മോഹൻലാൽ അഭിനയിച്ചത്. റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച നേര് ബോക്സ് ഓഫീസിലും കുതിക്കുകയാണ്.
undefined
തൊപ്പിക്കും ഷൈനിനും കിട്ടി, എനിക്ക് മാത്രം ഇല്ല; സുന്ദരിയായ ഗേൾ ഫ്രണ്ടിനെ വേണമെന്ന് 'ആറാട്ടണ്ണൻ'
മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒൻപതാം സ്ഥാനത്താണ് നേര് ഉള്ളത്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് മോഹൻലാൽ ചിത്രം ഈ നേട്ടം കൊയ്തത് എന്നത് ഏറെ ശ്രദ്ധേയമാണ്. നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ് പത്താം സ്ഥാനത്തുള്ളതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. 2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവ്വം, ആർഡിഎക്സ്, കണ്ണൂർ സ്ക്വാഡ്, കുറുപ്പ്, പ്രേമം എന്നീ ചിത്രങ്ങളാണ് യഥാക്രമം ഒന്ന് മുതൽ എട്ട് വരെയുള്ള സിനിമകൾ. പുതിയ എൻട്രികൾ വന്നപ്പോൾ 2023ലെ ഹിറ്റ് ചിത്രമായ രോമാഞ്ചം പതിനൊന്നാം സ്ഥാനത്തേക്ക് മാറിയെന്നും അനലിസ്റ്റുകൾ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..