കളക്ഷനിൽ പതറി 'മലൈക്കോട്ടൈ വാലിബൻ'; മോഹൻലാല്‍ ചിത്രം ഒടിടിയിലേക്ക് എന്ന് ? എപ്പോൾ ?

By Web Team  |  First Published Feb 10, 2024, 11:43 AM IST

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്.


മോഹൻലാൽ നായകനായി എത്തിയ ബി​ഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ഏവരും കാത്തിരുന്നത്. എന്നാൽ റിലീസ് ദിനം മുതൽ ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾ സിനിമയെ വല്ലാതെ ബാധിച്ചു. സിനിമയെ മാത്രമല്ല കളക്ഷനെയും. നിലവിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. 

ഒടിടി പ്ലേ റിപ്പോർട്ട് പ്രകാരം ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മലൈക്കോട്ടൈ വാലിബന്റെ സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. മാർച്ച് ആദ്യവാരം ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കുമെന്നും വിവരം ഉണ്ട്. നിലവിൽ നാലാം വാരം അവസാനിക്കുമ്പോഴേക്കും പുതിയ ചിത്രങ്ങൾ ഒടിടിയിൽ കയറുകയാണ് പതിവ്. അപൂർവം ചില ചിത്രങ്ങൾ മാത്രമെ അഞ്ച് ആഴ്ച പിന്നിടുകയുള്ളൂ. ഒരുപക്ഷേ ഫെബ്രുവരി അവസാരം വാലിബൻ ഓൺലൈൻ സ്ട്രീമിം​ഗ് ചെയ്യാൻ സാധ്യതയുണ്ട്. 

Latest Videos

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. എല്ലാം ഒത്തുവന്നിരുന്നുവെങ്കിൽ ആദ്യ നാല് ദിവസത്തിൽ തന്നെ മികച്ച കളക്ഷൻ മോഹൻലാൽ ചിത്രം നേടുമായിരുന്നു. നിലവിൽ ഐഎംഡിബി റിപ്പോർട്ട് പ്രകാരം വാലിബൻ ഇതുവരെ നേടിയിരിക്കുന്നത് 29.65  കോടിയാണ്. 65 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക് എന്നാണ് വിവരം. 

'പ്രസവ ശേഷം ഇത്രേം എനർ‌ജറ്റിക് മൂവ്സ്'; ​'ഗുണ്ടൂർ കാരം' ഡപ്പാംകൂത്തിന് ഷംനയ്ക്ക് വൻ കയ്യടി, ട്രെന്റിം​ഗ്

നിലവില്‍ ബറോസ് ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മാര്‍ച്ചില്‍ ചിത്രം തിയറ്ററുകളില്‍ എത്തും. റംബാന്‍,വൃഷഭ, എമ്പുരാന്‍, അനൂപ്‍ സത്യന്‍ ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ സിനിമകള്‍. വാലിബന് മുന്‍പ് നേര് ആണ് നടന്‍റേതായി റിലീസിന് എത്തിയത്. 

click me!