ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 2' വരുന്നു

By Web Team  |  First Published May 20, 2020, 8:30 AM IST

പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്‍റെ രചന എന്നാണ് സൂചന. 


കൊച്ചി: ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2വില്‍. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരാണ് മനോരമ പത്രത്തോട് പുതിയ ചിത്രത്തിന്‍റെ വിവരം പങ്കുവച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 2013ല്‍ ഇറങ്ങിയ ക്രൈം ത്രില്ലര്‍ ദൃശ്യം. ആശീര്‍വാദ് സിനിമാസ് ആയിരിക്കും ദൃശ്യം 2വും നിര്‍മ്മിക്കുക. 

പുതിയ സാഹചര്യത്തില്‍ ലോക്ക്ഡൗണിന് ശേഷവും സിനിമ ചിത്രീകരണത്തിനും മറ്റും നിയന്ത്രണങ്ങള്‍ ഉണ്ടാകും എന്നതിനാല്‍ ആ സാഹചര്യങ്ങളും പരിഗണിച്ച് ചിത്രീകരിക്കാവുന്ന രീതിയിലായിരിക്കും ദൃശ്യം 2 വിന്‍റെ രചന എന്നാണ് സൂചന. കേരളത്തില്‍ 60 ദിവസം എടുത്ത് ഷൂട്ടിംഗ് പൂര്‍ത്തികരിക്കുന്ന രീതിയിലായിരിക്കും ചിത്രം. 

Latest Videos

undefined

കൊവിഡ് പ്രതിസന്ധിയില്‍ നിലച്ച മോഹന്‍ലാലിന്‍റെ മറ്റു ചിത്രങ്ങള്‍ ഈ ചിത്രത്തിന് ശേഷമേ ആരംഭിക്കൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2013ലാണ് ജീത്തുജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ദൃശ്യം റിലീസായത്. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്‍റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.

ചിത്രത്തിന്‍റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തികുന്നു.

click me!