'അതിമോഹമാണ് മോനെ' എന്ന സിനിമാ ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത്; മോഹൻലാലിനോട് സുരേഷ് ​ഗോപി

By Web Desk  |  First Published Jan 5, 2025, 9:02 AM IST

അമ്മയുടെ കുടുംബ സംഗമത്തിൽ സംസാരിച്ച സുരേഷ് ഗോപി, രാജിവച്ച ഭാരവാഹികൾ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു


കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നിന്നും രാജിവച്ച മോഹന്‍ലാല്‍ അടക്കമുള്ള ഭാരവാഹികള്‍ വീണ്ടും തിരിച്ചുവരും എന്ന പ്രതീക്ഷ വീണ്ടും പങ്കുവച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അമ്മയുടെ കൊച്ചിയില്‍ നടന്ന കുടുംബ സംഗമത്തിലാണ് സുരേഷ് ഗോപി ഈ അഭിപ്രായം പങ്കുവച്ചത്. 

സംഘടനയ്ക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ഞാൻ എനിക്ക് മുമ്പ് മോഹൻലാൽ ഇവിടെ വന്ന് സംസാരിക്കണമെന്ന് ആഗ്രഹിച്ചതിന്‍റെ കാരണം തന്നെ മോഹൻലാൽ എന്തെങ്കിലുമൊക്കെ നമുക്ക് വാഗ്ദാനം തരുമെന്ന് ഞാൻ മോഹിച്ചുപോയി. പക്ഷേ അത് അതിമോഹമാണ് മോനെ എന്ന് പറയുന്ന സിനിമ ഡയലോഗ് പറഞ്ഞ് ഒതുക്കി കളയരുത് എന്ന് ഞങ്ങള്‍ ഇപ്പോഴും മോഹിക്കുന്നു. ഒരുപക്ഷേ ആറുമാസം മുമ്പ് നമ്മളൊക്കെ ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറും വാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി എന്നെ ഞാന്‍ കരുതുന്നുള്ളൂ. 

Latest Videos

ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കാൻ, ഒരുപക്ഷേ ഒരു ലോകത്തെ പുതുതായി നമ്മുടെ വീഴ്ചയിൽ നമുക്ക് പരിചയപ്പെടുത്തി തന്നെങ്കിൽ ആ ലോകത്തോട് മറുപടി പറയാനുള്ള ഒത്തുചേരലായി നിങ്ങളെല്ലാവരും തിരിച്ച് ഇവിടെ വന്ന് ഈ സംഘത്തെ നയിക്കണം എന്നത് ഒരു അപേക്ഷയല്ല, ഒരു ആജ്ഞ ആയിട്ട് തന്നെ എടുക്കണമെന്ന് എല്ലാവരുടെയും എല്ലാവർക്കും വേണ്ടിയാണ് ഞാൻ അത് പറയുന്നത്, ഇതൊരു ആജ്ഞയാണ്.

ഞാൻ നവംബർ ഒന്നാം തീയതി കേരളപ്പിറവി ദിനത്തിൽ അവിടെ പ്രസംഗിച്ചത് തന്നെ ഇവിടെ നിന്ന് ഞങ്ങൾ ഇറങ്ങി പോവുകയാണ് ഇനി ആരെങ്കിലും ഇത് നോക്കിക്കോ എന്ന് പറഞ്ഞ് പോയവരെ കുത്തിന് പിടിച്ച് കൊണ്ടുവന്ന് സ്ഥാനം ഏല്‍പ്പിക്കണമെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നില്ല അതിനുള്ള എല്ലാം സജ്ജമാണ്. 

പുതുതായി ആരെങ്കിലുമൊക്കെ വേണോ, ലാൽ ഇപ്പോൾ പറഞ്ഞതുപോലെ ചെറുപ്പക്കാരും കൂടി വന്നോട്ടെ പക്ഷേ ഇതിന് തഴക്കവും പഴക്കവും ചെന്ന് ലോകത്തിന്‍റെ മുമ്പിൽ ഒരു ഒരുപക്ഷേ വിരിമാറ് കാട്ടി വിറപ്പിച്ച് നിർത്താൻ കഴിയുന്ന കുറച്ച് ആൾക്കാരും കൂടി ഇതിൻറെ മുൻനിരയിൽ ഉണ്ടാവണം. കുട്ടികളൊക്കെ അത് കണ്ടു പഠിക്കട്ടെ അവര് പിന്നീട് ഈ സ്ഥാനം ഏറ്റെടുക്കട്ടെ എന്നെ ഞാന്‍ പറയൂ - സുരേഷ് ഗോപി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. 

'അമ്മ' കുടുംബ സംഗമം കൊച്ചിയില്‍: താരങ്ങള്‍ ഒന്നാകെ എത്തി !

'അമ്മ' എന്ന പേരിട്ടത് മുരളിച്ചേട്ടൻ, അതങ്ങനെ തന്നെ വേണം, 'എ. എം. എം. എ' വേണ്ട: സുരേഷ് ഗോപി

click me!