ഹോളിവുഡില്‍ അവസാന മിനുക്കുപണിയില്‍ ബറോസ്; വമ്പന്‍ അപ്ഡേറ്റുമായി ലാലേട്ടന്‍.!

By Web Team  |  First Published Feb 9, 2024, 5:39 PM IST

മാര്‍ച്ച് 28നായിരിക്കും ബറോസ്  റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.


ഹോളിവുഡ്: മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയുള്ളതാണ് ബറോസ്. മോഹൻലാലാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി വേഷമിടുന്നതും. ചിത്രത്തിന്‍റെ അവസാന മിനുക്ക് പണികള്‍ നടക്കുന്നു എന്ന അപ്ഡേറ്റാണ് ഇപ്പോള്‍ സംവിധായനായ മോഹന്‍ലാല്‍ നല്‍കുന്നത്.

ഹോളിവുഡില സോണി സ്റ്റുഡിയോയില്‍  മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം ബറോസിന്‍റെ സംഗീതത്തിൻ്റെയും ശബ്ദത്തിൻ്റെയും അവസാന മിനുക്ക് പണികള്‍ക്ക് വേണ്ടി ബറോസ് കാണുന്നു എന്നാണ് മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്. ഡിസ്നി ഇന്ത്യ മേധാവി കെ മാധവനും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. 

Latest Videos

നിരവധിപ്പേരാണ് മോഹന്‍ലാലിന്‍റെ ഉദ്യമത്തിന് പിന്തുണയും ആശംസയും ഈ പോസ്റ്റിന് അടിയില്‍ അറിയിക്കുന്നത്. മാര്‍ച്ച് 28നായിരിക്കും ബറോസ്  റിലീസ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

നേരത്തെ പുതുവത്സര ദിനത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു വാളുമായി കുതിരയുടെ രൂപത്തിലിരിക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിന്റെ പോസ്റ്ററില്‍ കാണുന്നത്. മോഹൻലാലിനറെ ബറോസ് ഒരു ഫാന്റസി ചിത്രമായിരിക്കും. 

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയിലാണ് എത്തുക. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.  മോഹൻലാലിന് പുറമേ ബറോസ് എന്ന ചിത്രത്തില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരമുമാണ് സംഗീതം പകരുന്നത്.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്.  2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന ചിത്രമാണിത്. 

ചിത്രം ഓണം റിലീസ് ആയാണ് പ്ലാന്‍ ചെയ്യുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ആദ്യ സംവിധാന സംരംഭം എന്ന നിലയ്ക്ക് മോഹന്‍ലാല്‍ വലിയ പ്രതീക്ഷ കൊടുക്കുന്ന പ്രോജക്റ്റ് കൂടിയാണ് ഇത്. ചിത്രത്തിന്‍റെ എല്ലാ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍‌ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കാറ്.

മമ്മൂട്ടിയും ജീവയും ബോക്സോഫീസ് വിറപ്പിച്ചോ? യാത്ര 2 ആദ്യ ദിനത്തില്‍ നേടിയത്.!

'ഏറ്റവും സുന്ദരമായ നിമിഷം', വയറിനുള്ളിലെ കുഞ്ഞിൻറെ അനക്കം പങ്കുവെച്ച് ജിസ്മി

tags
click me!