മോഹൻലാല്‍ പാചകം ചെയ്യുന്നതിന്റെ വീഡിയോ.
പാചകവും ഏറെ ഇഷ്‍ടപ്പെടുന്ന ആളാണ് മോഹൻലാല്‍. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താൻ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ മോഹൻലാല്‍ ഷെയര്‍ ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കൻ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹൻലാല്‍.
അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കൻ എന്നാണ് വീഡിയോയുടെ തുടക്കത്തില്‍ മോഹൻലാല്‍ പറയുന്നത്. വെള്ളം ഉപയോഗിക്കാതെയാണ് മോഹൻലാല്‍ ചിക്കൻ പാചകം ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ ഭാര്യ സുചിത്ര മോഹൻലാലിന്റെ ചിക്കൻ കറി രുചിച്ചുനോക്കുന്നതും വീഡിയോയില്‍ കാണാം. ബ്രോ ഡാഡിയാണ് മോഹൻലാലിന്റേതായി ഇപോള്‍ ചിത്രീകരണം നടക്കുന്ന സിനിമ.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
പൃഥ്വിരാജ് ആണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത് പ്രത്യേകതയാണ്. പൃഥ്വിരാജ് സിനിമയില്‍ മുഴുനീള കഥാപാത്രവുമായി എത്തുന്നു. മോഹൻലാലിന്റെ മാനറിസങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഒരു തമാശ ചിത്രമായിരിക്കും ഇത്. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് നായികമാര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.