ചിരി നിറച്ച് ചാക്കോച്ചന്റെ മോഹന്‍കുമാര്‍ ഫാന്‍സ്; ചിത്രം നാളെ പ്രദർശനത്തിനെത്തും..

By Manu Varghese  |  First Published Mar 18, 2021, 10:12 AM IST

കുഞ്ചാക്കോ ബോബന് പുറമെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. 


കോവിഡ് കാല ലോക്ഡൗണിന് ശേഷം കുഞ്ചാക്കോബോബന്റെ ആദ്യ ചിത്രം ‘മോഹൻകുമാർ ഫാൻസ്’ നാളെ പ്രേക്ഷകരിലേക്ക് എത്തും. വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിൽ വീണ്ടും സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്നൊരു സിനിമയാണ് 'മോഹൻകുമാര്‍ ഫാൻസ്'.

Latest Videos

കുഞ്ചാക്കോ ബോബന് പുറമെ സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസന്‍, മുകേഷ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കര്‍, അലൻസിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ് ആണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പുതുമുഖമായ അനാർക്കലിയാണ് നായിക. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

click me!