എന്തിനാ സഖാവെ ഞങ്ങളെ വിട്ടുപോയത്? വേദന പങ്കുവച്ച് ബിജെപി എംപി സുരേഷ് ഗോപി

By Web Team  |  First Published May 6, 2020, 4:01 PM IST

എന്തിനാ സഖാവേ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയതെന്നും സുരേഷ് ഗോപി


കേരളത്തിന്‍റെ മുന്‍മുഖ്യമന്ത്രി ഇ കെ നായനാരെ വാനോളം പുകഴ്ത്തി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. 'ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു...' എന്ന കുറിപ്പോടെ നായനാരുടെ 'മുഖ്യമന്ത്രിയോട് ചോദിക്കാം' എന്ന പരിപാടിയുടെ വീഡിയോ സഹിതമാണ്  സുരേഷ് ഗോപി ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തത്. 

എന്തിനാ സഖാവേ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. മലയാളികള്‍ക്ക് ഇ കെ നായനാരുടെ സാന്നിദ്ധ്യം ആവശ്യമുള്ളത് ഇപ്പോഴാണെന്നും സുരേഷ് ഗോപി കുറിക്കുന്നു. 

Latest Videos

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.....
എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്.
ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.

സഖാവ് E.K Nayanar ❤️

click me!