രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബിസിനസ് മാനേജ്മെന്‍റില്‍ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി.
ദില്ലി: രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023 കിരീടം ചൂടി. ദില്ലിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൌന്ദര്യ മത്സരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ് നന്ദിനി ഗുപ്തയുടെ നേട്ടം. ദില്ലിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്‌ട്രേല ലുവാങ് സെക്കന്‍റ് റണ്ണറപ്പും ആയി. ഇതോടെ നന്ദിനി ഗുപ്ത യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് 19 കാരിയായ നന്ദിനി. ബിസിനസ് മാനേജ്മെന്‍റില്‍ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി. രത്തന്‍ ടാറ്റയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യന്‍ എന്നാണ് നന്ദിനി പറയുന്നത്. 'എന്നും ലാളിത്വത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത. തന്‍റെ സമ്പദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്‍കിയ അദ്ദേഹമാണ് എന്‍റെ മാനസഗുരു' - നന്ദിനി പറയുന്നു.
അതേ സമയം സൌന്ദര്യ റാണിയായി വന്ന് പല നേട്ടങ്ങളും കൈവരിച്ച അഭിനേയത്രി പ്രിയങ്ക ചോപ്രയാണ് തന്‍റെ ബ്യൂട്ടി ലോകത്തെ പ്രചോദനമെന്നും നന്ദിനി പറയുന്നു.
അതിനിടെ ഇന്ത്യയിലെ ഏറ്റവും സൗന്ദര്യമത്സരമായ ഫെമിന മിസ് ഇന്ത്യ വേൾഡിന്‍റെ 59-ാം പതിപ്പിലെ ചടങ്ങിൽ കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ എന്നിവരുടെ നൃത്ത പ്രകടനങ്ങൾ ഉണ്ടായിരുന്നു. മനീഷ് പോൾ, ഭൂമി പെഡ്‌നേക്കർ എന്നിവർ ഷോ അവതാരകരായിരുന്നു.
ശിവകാര്‍ത്തികേയനും അനിരുദ്ധും തെറ്റിയോ ? ; പുതിയ ചിത്രത്തിന് സംഗീതം നല്‍കാന്‍ വിസമ്മതിച്ചു; കാരണം.!
എആര്‍ റഹ്മാന്‍ പാടി അഭിനയിച്ച 'പിഎസ് 2' ആന്തം സോംഗ് പുറത്തിറങ്ങി