'ഞാനും പെട്ടു'വെന്ന് വിദ്യാഭ്യാസ മന്ത്രി, ബേസില്‍ ശാപമെന്ന് സോഷ്യല്‍ മീഡിയ; വൈറല്‍ വീഡിയോ കാണാം

By Sangeetha KS  |  First Published Jan 9, 2025, 2:39 PM IST

സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ അത് ശ്രദ്ധിക്കാതെ പൃഥ്വിരാജിനോട് പോയി സംസാരിക്കുന്ന ദൃശ്യവും ട്രോളുകളുമായിരുന്നു ഇതിന്റെയെല്ലാം തുടക്കം.


തിരുവനന്തപുരം‌: 63 -ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപപന വേദിയിൽ നടന്ന ഒരു ചെറിയ സംഭവം രസകരമായി പങ്കുവച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സമൂഹ മാധ്യമങ്ങളിലടക്കം ആളുകൾ ട്രോൾ ആക്കിയ 'ബേസിൽ ശാപം' ആണ് മന്ത്രിയ്ക്ക് പറ്റിയത്. വേദിയിൽ സംസാരിച്ച ശേഷം തിരികെ സീറ്റിൽ വന്നിരുന്ന നടൻ ആസിഫ് അലിയ്ക്ക് കൈകൊടുക്കാൻ മന്ത്രി ശ്രമിച്ചു. എന്നാൽ ആദ്യ തവണ ഇത് ശ്രദ്ധിക്കാതെ ആസിഫ് അലിയും ഇരുന്നു. 'ഞാനും പെട്ടു' എന്ന തലക്കെട്ടോടെ മന്ത്രിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വി. ശിവൻകുട്ടിയുടെ വീഡിയോ ഫേസ്ബുക്കിൽ കാണാം:

Latest Videos

 


മന്ത്രി വി. ശിവൻകുട്ടിയും ആസിഫ് അലിയും ഇരിക്കുന്നതിന് മധ്യഭാ​ഗത്തായി നടൻ ടൊവിനോ തോമസും ഇരിക്കുന്നുണ്ടായിരുന്നു. ടൊവിനോ ഇതു കണ്ട് ചിരിക്കുന്നതും ആസിഫ് അലിയെ കാണിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിലടക്കം ഇപ്പോഴും ട്രെന്റിങ്ങായി ഓടിക്കൊണ്ടിരിക്കുന്ന 'ബേസിൽ ശാപം' ഇതുവരെ ടൊവിനോ തോമസ്, ഗ്രേസ് ആന്റണി തുടങ്ങിയവർക്കും ലഭിച്ചിട്ടുണ്ട്. രണ്ടാഴിച്ചകൾക്ക് മുൻപ് ഒരു ചെറിയ പെൺകുട്ടി മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് കൈ കൊടുക്കാതെ പോയതോടെ മമ്മൂക്കയ്ക്കും ബേസിൽ ശാപം കിട്ടിയെന്നായി സോഷ്യൽ മീഡിയ.

സഞ്ജു സാംസണിന് ബേസിൽ ജോസഫ് കൈകൊടുത്തപ്പോൾ അത് ശ്രദ്ധിക്കാതെ പൃഥ്വിരാജിനോട് പോയി സംസാരിക്കുന്ന ദൃശ്യവും ട്രോളുകളുമായിരുന്നു ഇതിന്റെയെല്ലാം തുടക്കം. അതേ സമയം ട്രെൻഡിൽപ്പെട്ട വിവരം വളരെ രസകരമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ച മന്ത്രിയ്ക്ക് രസകരമായ കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

കലോത്സവം നമ്മുടെ അഭിമാനം, 'ഭംഗിയായ സംഘാടനം' വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും അഭിനന്ദിച്ച് പ്രതിപക്ഷനേതാവ്

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

click me!